TopTop
Begin typing your search above and press return to search.

പുതിയ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ 30 എസിന്റെ പുതിയ പതിപ്പ് വിപണിയില്‍

പുതിയ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ 30 എസിന്റെ പുതിയ പതിപ്പ് വിപണിയില്‍

128 ജി.ബി. സംഭരണശേഷിയുള്ള സാംസങ് ഗാലക്സി എ 30 എസ് വിപണിയിലെത്തി. ആന്‍ഡ്രോയിഡ് പൈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാം. 6.4 ഇഞ്ച് എച്ച്.ഡി. പ്ലസ് ഇന്‍ഫിനിറ്റി വി സൂപ്പര്‍ അമൊലെഡ് ഡിസ്പ്ലെയാണുള്ളത്.ഒക്ടാകോര്‍ എക്‌സിനോസ് 7904 എസ്.ഒ.സി. പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് ജി.ബി. റാം. ഫോണില്‍ ട്രിപ്പിള്‍ ക്യാമറ സവിശേഷതയാണ്. പ്രാഥമിക ക്യാമറ 25 മെഗാപിക്‌സലിന്റേതാണ്. അള്‍ട്രാ വൈഡാംഗിള്‍ ലെന്‍സ് ഉള്‍പ്പെടുന്ന രണ്ടാം ക്യാമറ എട്ട് മെഗാപിക്‌സലിന്റേതാണ്. അഞ്ച് മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സറാണ് മൂന്നാമത്തേത്. മുന്‍വശത്ത് 16 മെഗാപിക്‌സലിന്റെ ക്യാമറയുമുണ്ട്.

നിലവിലുണ്ടായിരുന്ന 64 ജി.ബി. സംഭരണ ശേഷിയുള്ള മോഡല്‍ കൂടാതെയാണ് 128 ജി.ബി. ഓണ്‍ബോര്‍ഡ് സ്റ്റോറേജിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ 512 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുമാകും. 4ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്., എ.ജി.പി.എസ്., എന്‍.എഫ്.സി., യു.എസ്.ബി. ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഇന്‍ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രത്യേകത. 4000 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്.


Next Story

Related Stories