TopTop
Begin typing your search above and press return to search.

ചൈനീസ് ആപ്പുകളുടെ നിരോധനം; ഷെയര്‍ചാറ്റിന് മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍

ചൈനീസ് ആപ്പുകളുടെ നിരോധനം; ഷെയര്‍ചാറ്റിന് മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍

രാജ്യത്ത് 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ തങ്ങള്‍ക്ക് വന്‍കുതിപ്പ് നേടാനായതായി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ്.. മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡാണ് പ്ലാറ്റ്ഫോമിന് ലഭിക്കുന്നതെന്ന് കമ്പനി പറയുന്നു. നിരോധനം പ്രഖ്യാപിച്ചതിനു ശേഷം 1.50 കോടി ഡൗണ്‍ലോഡ് നടന്നു.

ആളുകള്‍ ഷെയര്‍ചാറ്റ് തെരയുന്നതും ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ആയി ഷെയര്‍ചാറ്റിനെ തെരഞ്ഞെടുക്കുന്നതിനും സാക്ഷ്യം വഹിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ മുന്നിലെത്തുന്നതിന് പിന്തുണ നല്‍കിയതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും ഷെയര്‍ചാറ്റ് സിഒഒയും സഹ സ്ഥാപകനുമായ ഫരീദ് ആഹ്സാന്‍ പറഞ്ഞു.

ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് ഒരു ലക്ഷത്തിലധികം പോസ്റ്റുകള്‍ പ്ലാറ്റ്ഫോമില്‍ വന്നു കഴിഞ്ഞു. പോസ്റ്റുകള്‍ക്ക് 10 ലക്ഷം പേരുടെ ലൈക്കും വാട്ട്സ്ആപ്പില്‍ അഞ്ചു ലക്ഷം പേരുടെ ഷെയറും ഇതിനകം ലഭിച്ചു.ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഷെയര്‍ചാറ്റിന് 15 ഇന്ത്യന്‍ ഭാഷകളിലായി 15 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും ആറു കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുമുണ്ടെന്നും അധികൃതര്‍ പറയുന്നു.


Next Story

Related Stories