TopTop
Begin typing your search above and press return to search.

വാച്ച് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താം; എസ്ബിഐയുമായി ചേര്‍ന്ന് ടൈറ്റന്‍ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കി

വാച്ച് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താം;  എസ്ബിഐയുമായി ചേര്‍ന്ന് ടൈറ്റന്‍ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകള്‍ വിപണിയിലിറക്കി

പ്രമുഖ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് യോനോ എസ്ബിഐ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. എസ്ബിഐയും ചേര്‍ന്നുള്ള ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയില്‍ ആദ്യമായി സമ്പര്‍ക്കമില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള ആകര്‍ഷകമായ പുതിയ നിര വാച്ചുകള്‍ അവതരിപ്പിക്കുകയാണെന്ന് ടൈറ്റന്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇതുവഴി എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് സൈ്വപ് ചെയ്യുകയോ എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുകയോ ചെയ്യാതെ ടൈറ്റന്‍ പേ വാച്ചുകളിലെ മൃദുസ്പര്‍ശത്തിലൂടെ പിഒഎസ് മെഷീനുകള്‍വഴി സമ്പര്‍ക്കമില്ലാത്ത ഇടപാടുകള്‍ നടത്താന്‍ കഴിയും. പിന്‍ നല്കാതെതന്നെ 2000 രൂപയുടെ വരെ ഇടപാടാവാം. ടാപ്പി ടെക്‌നോളജീസിന്റെ സഹകരണത്തോടെ വാച്ച് സ്ട്രാപ്പുകളില്‍ സുരക്ഷിതമായി എംബഡ് ചെയ്ത സര്‍ട്ടിഫൈഡ് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) ചിപ്പ്, ഒരു കോണ്ടാക്ട് ലെസ് എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്റെ എല്ലാ പ്രവൃത്തികളെല്ലാം ചെയ്യാന്‍ സജ്ജമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സവിശേഷവും മനോഹരവുമായ ഈ വാച്ച് ശേഖരത്തില്‍ പുരുഷന്മാര്‍ക്കായി മൂന്ന് വ്യത്യസ്ത രൂപകല്‍പ്പനകളും വനിതകള്‍ക്കായി രണ്ടു വ്യത്യസ്ത രൂപകല്‍പ്പനകളുമുണ്ട്. 2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഇ വാച്ചുകളുടെ വില.

കോണ്ടാക്ട് ലെസ് പേയ്‌മെന്റിനായി ടൈറ്റന്‍ അവതരിപ്പിക്കുന്ന ഈ സവിശേഷമായ ഉത്പന്നത്തില്‍ പങ്കാളികളാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു.രൂപകല്‍പ്പനയിലും നൂതനമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ് ടൈറ്റന്‍ എന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സി.കെ. വെങ്കട്ടരാമനും പറഞ്ഞു. പുതിയ വാച്ചുകളുടെ ശേഖരം www.titan.co.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Next Story

Related Stories