TopTop
Begin typing your search above and press return to search.

സ്ട്രൈഡുമായി സൊണാറ്റ ഹൈബ്രിഡ് സ്മാര്‍ട്ട് വാച്ചുകളുടെ ശ്രേണിയിലേക്ക്

സ്ട്രൈഡുമായി സൊണാറ്റ ഹൈബ്രിഡ് സ്മാര്‍ട്ട് വാച്ചുകളുടെ ശ്രേണിയിലേക്ക്

രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ സൊണാറ്റ ഹൈബ്രിഡ് സ്മാര്‍ട്ട്വാച്ചുകളുടെ ശ്രേണിയിലേക്ക് കടക്കുന്നു. സ്ട്രൈഡ്, സ്ട്രൈഡ് പ്രോ എന്നിങ്ങനെ രണ്ടു മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യപ്രദമായ ജീവിത ശൈലി സ്വീകരിക്കുവാന്‍ സഹായിക്കുന്നതുള്‍പ്പടെ ഒട്ടേറെ സ്മാര്‍ട്ട് ഫീച്ചറുകളാണ് പുതിയ വാച്ചുകളിലുള്ളത്. വില 2995 രൂപ മുതല്‍ ആരംഭിക്കുന്നു. അനലോഗ് വാച്ചുകളുടെ മനോഹാരിതയും സ്മാര്‍ട്ട് വാച്ചുകളുടെ ഫീച്ചറുകളും സമ്മേളിക്കുന്ന പുതിയ ശ്രേണിക്ക് ആറു വേരിയന്‍റുകളുണ്ട്. സ്റ്റെപ്പുകള്‍ ട്രാക്ക് ചെയ്യുക, കോള്‍ അലേര്‍ട്ട്, ഫോണ്‍ കണ്ടെത്തുക, ക്യാമറ ആക്റ്റീവേറ്റ് ചെയ്യുക തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകളെല്ലാം ഇവയിലുണ്ട്. ആറു വേരിയന്‍റുകളും സമകാലിക രൂപകല്‍പ്പനകളിലുള്ളതാണ്. വൃത്തിയുള്ള ഡയലുകള്‍, മികച്ച ലെതര്‍, കുലീനമായ കറുത്ത കേസുകള്‍ എന്നിവയും സൊണാറ്റ ഹൈബ്രിഡ് സ്മാര്‍ട്ട്വാച്ചുകളുടെ പ്രത്യേകതയാണ്. ഒരു വിഭാഗം മാത്രം ആസ്വദിച്ചിരുന്ന ഫീച്ചറുകളും സ്റ്റൈലും ജനകീയമാക്കുകയാണ് സ്ട്രൈഡിലൂടെ സൊണാറ്റയെന്നും സ്മാര്‍ട്ട് വാച്ചുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സൊണാറ്റ മാര്‍ക്കറ്റിങ് മേധാവി ഉത്കര്‍ഷ് ഥാക്കൂര്‍ പറഞ്ഞു. നിത്യ ജീവിതത്തിലെ പല പ്രവൃത്തികളും സ്ട്രൈഡ് ട്രാക്ക് ചെയ്യുന്നു. കലോറിയും ഉറക്കത്തിന്‍റെ നിലവാരവും വരെ പരിശോധിക്കാകും. സൊണാറ്റ സ്ട്രൈഡ് ഫിറ്റ്നെസ് നിലനിര്‍ത്തന്നതിനും ആരോഗ്യപ്രദമായ ജീവിതശൈലി സ്വീകരിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories