TopTop
Begin typing your search above and press return to search.

ഹോള്‍-പഞ്ച് ഡിസ്‌പ്ലേ, വിവോ വി 17 ഇന്ത്യയില്‍ അവതരിപ്പിച്ചു

ഹോള്‍-പഞ്ച് ഡിസ്‌പ്ലേ, വിവോ വി 17 ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് വിവോ വി 17 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹോള്‍-പഞ്ച് ഡിസ്‌പ്ലേ ഡിസൈന്‍, എല്‍ ആകൃതിയിലുള്ള ക്വാഡ് റിയര്‍ ക്യാമറയും വിവോ വി 17 പ്രധാന ആകര്‍ഷണമാണ്. കഴിഞ്ഞ മാസം റഷ്യയില്‍ അവതരിപ്പിച്ച വിവോ വി 17 വേരിയന്റ് ഇന്ത്യയില്‍ വ്യത്യസ്തകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 22,990 രൂപയാണ്. മിഡ്നൈറ്റ് ഓഷ്യന്‍ (ബ്ലാക്ക്), ഗ്ലേസിയര്‍ ഐസ് (വൈറ്റ്) കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട് ഫോണ്‍ വരുന്നത്. ഡിസംബര്‍ 17 മുതല്‍ വില്‍പ്പനയ്ക്കെത്തും.

മള്‍ട്ടി-ടര്‍ബോ മോഡ്, വോയ്സ് ചേഞ്ചര്‍, എആര്‍ സ്റ്റിക്കറുകള്‍ തുടങ്ങിയ സവിശേഷതകളോടെ പ്രീലോഡു ചെയ്തതാണ് പുതിയ വിവോ ഫോണ്‍. ഡ്യുവല്‍ സിം (നാനോ) ഉപയോഗിക്കാവുന്ന വിവോ വി 17 ആന്‍ഡ്രോയിഡ് 9 പൈ ഫണ്‍ടച്ച് ഒഎസ് 9.2 ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി + (1080ഃ2400 പിക്സല്‍) ഇ3 സൂപ്പര്‍ അമോലെഡ് ഐവ്യൂ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. 8 ജിബി റാമുമായി ജോടിയാക്കിയ ഫോണിന് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ചിപ്പുമുണ്ട്.

48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍. റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ബോക്കെ ഇഫക്റ്റിനായി എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സറും എഫ് / 2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ക്വട്ടേണറി സെന്‍സറും ഉണ്ട്. വിവോ വി 17ന് 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട് ( എഫ് / 2.45 ലെന്‍സ്). വിവോ വി 17 ല്‍ പ്രീലോഡുചെയ്ത ക്യാമറ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്.


Next Story

Related Stories