TopTop
Begin typing your search above and press return to search.

സ്നാപ്ഡ്രാഗണ്‍ 665, വിവോ വൈ9എസ് പുറത്തിറക്കി

സ്നാപ്ഡ്രാഗണ്‍ 665, വിവോ വൈ9എസ് പുറത്തിറക്കി

വിവോ പുതിയ മിഡ് റേയ്ഞ്ച് സ്മാര്‍ട്ഫോണായ വിവോ വൈ9 എസ് പുറത്തിറക്കി. 32 എംപി സെല്‍ഫി ക്യാമറ, സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ എന്നീ സവിശേഷതകളുള്ള ഫോണ്‍ വിവോ വി 17 സ്മാര്‍ട്ഫോണ്‍(റഷ്യയില്‍ അവതരിപ്പിച്ചത്) പുനര്‍രൂപകല്‍പന ചെയ്ത് റീബ്രാന്റ് ചെയ്തിറക്കിയതാണ്. ഇന്ത്യയില്‍ ഡിസംബര്‍ ഒമ്പതിന് കമ്പനി പുറത്തിറക്കുന്ന ഫോണ്‍ വിവോ വി17 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ വൈ9 എസിന്റെ എട്ട് ജിബി റാം പതിപ്പിന് വില 1998 യുവാനാണ് (20358 രൂപ)ചൈനയില്‍ വില. ഗ്ലേസ്ഡ് ബ്ലാക്ക്, നെബുല ബ്ലൂ, സിംഫണി ഓഫ് ലൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. ഡിസംബര്‍ ആറ് മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് വൈ9 എസില്‍. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 3.5 ഓഡിയോ ജാക്ക് . 4500 എംഎഎച്ച് ബാറ്ററി എന്നിവയും 18 വാട്ട് ഡ്യുവല്‍ എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്.

🇵🇹 Portugal
🇫🇷 France
🇩🇪 Germany

The 2014 World Cup winners, 2016 European Championship winners and 2018 World Cup winners all in the same group 😲#EURO2020 pic.twitter.com/VtS6OoCuYj
— Goal (@goal) November 30, 2019

Next Story

Related Stories