TopTop
Begin typing your search above and press return to search.

6.53 ഇഞ്ച് ഡിസ്പ്ലേ, വിവോ ഇസഡ് 5 ഐ പുറത്തിറങ്ങി

6.53 ഇഞ്ച് ഡിസ്പ്ലേ, വിവോ ഇസഡ് 5 ഐ പുറത്തിറങ്ങി

വിവോ ഇസഡ് 5 ഐ സ്മാര്‍ട് ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. 1,798 യുവാനാണ് ചൈനയിലെ വില ഇന്ത്യയില്‍ ഏകദേശം 18,300 രൂപയോളം വരും. മൈക്രോ എസ്ഡി കാര്‍ഡ് 256 ജിബി വരെ സ്‌റ്റോറേജ് വികസിപ്പിക്കാവുന്ന 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് വിവോ ഇസഡ് 5 ഐയിലുള്ളത്. 6.53 ഇഞ്ച് ഡിസ്പ്ലേ,ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ പാനലില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ചിപ്സെറ്റ് എന്നിവ സവിശേഷതകളാണ്.

പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരിച്ചാണ് വിവോഇസഡ് 5 ഐ വരുന്നത്. സജ്ജീകരണത്തില്‍ ഒരു എഫ് / 1.78 ലെന്‍സുള്ള 16 എംപി പ്രധാന സെന്‍സര്‍, എഫ് / 2.2 ലെന്‍സുള്ള 8 എംപി സെന്‍സര്‍, മാക്രോ ഷോട്ടുകള്‍ക്കായി എഫ് / 2.4 അപ്പേര്‍ച്ചര്‍ ഉള്ള 2 എംപി ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 16 എംപി ക്യാമറ ലെന്‍സ് ഉണ്ട്. 4 ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയ്ക്കുള്ള പിന്തുണയാണ് പുതിയ വിവോ ഇസഡ് 5 ഐ ലഭിക്കുന്നത്. ജേഡ് ബ്ലൂ, ഫീനിക്‌സ് ബ്ലാക്ക് നിറത്തില്‍ ഫോണ്‍ ലഭ്യമാണ്.


Next Story

Related Stories