TopTop
Begin typing your search above and press return to search.

വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം കുറച്ചു

വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം കുറച്ചു

വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം 30 സെക്കന്‍ഡില്‍ നിന്നും 15 സെക്കന്‍ഡായി കുറച്ചു. കൊറോണ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗം പതിവിലും കൂടുതലാണ്. വീഡിയോയ്ക്ക് കൂടുതല്‍ ഡാറ്റയും വേണം. ഇത് കുറക്കാനാണ് വാട്‌സ് ആപ് വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്.

ഇന്ത്യയിലാണ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്. ഈ മാറ്റം താത്കാലികമാണെന്നും എല്ലാ ഉപയോക്താക്കളിലേക്കും ഈ മാറ്റം എത്തുമെന്നും വാബീറ്റാ ഇന്‍ഫോ ട്വീറ്റ് ചെയ്തു. കോവിഡ്-19 പകര്‍ച്ചാവ്യാധി അടങ്ങിയതിന് ശേഷം ഈ നിയന്ത്രണം പിന്‍വലിക്കപ്പെടും.വാട്സാപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

ജനങ്ങള്‍ വീടുകളില്‍ ലോക്ക്ഡൗണ്‍ ആയതും വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതും കാരണം ഇന്റര്‍നെറ്റ് ഡൗണ്‍ ആകുന്നത് പതിവായിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാട്‌സാപ്പ് ഉപയോഗം 40 ശതമാനം കൂടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുഗമമായ ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പുവരുത്തുന്നതിനായി നെറ്റ്ഫ്ളിക്സ്, ആമസോണ്‍ വീഡിയോ, യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സേവനങ്ങള്‍ വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചിരുന്നു.

ഇക്കാലയളവില്‍ വെബ് ബ്രൗസിംഗ് 70 ശതമാനം വര്‍ധിച്ചു. ടിവി കാണുന്നവരില്‍ 63 ശതമാനം വര്‍ധനയുണ്ടായി. സോഷ്യല്‍മീഡിയ ഉപയോഗവും 61 ശതമാനം വര്‍ധിച്ചു. മെസേജിംഗ് പ്ലാറ്റുഫോമുകളില്‍ 18നും 34നും ഇടയ്ക്ക് പ്രായമുള്ളവരുടെ ഉപയോഗം വര്‍ധിച്ചു. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാംഎന്നിവയിലെല്ലാം 35 വയസില്‍ താഴെയുള്ളവരുടെ ഉപയോഗം 40 ശതമാനം വര്‍ധിച്ചുവെന്നാണ് കണ്ടെത്തല്‍.


Next Story

Related Stories