TopTop

ആദ്യത്തെ 16 ജിബി റാം സ്മാര്‍ട്ട്ഫോണുമായി ഷവോമി ?

ആദ്യത്തെ 16 ജിബി റാം സ്മാര്‍ട്ട്ഫോണുമായി ഷവോമി ?

കഴിഞ്ഞ വര്‍ഷം അസൂസ്, സാംസങ്, ബ്ലാക്ക് ഷാര്‍ക്ക് തുടങ്ങിയ കമ്പനികള്‍ ഫോണുകളുടെ 10 ജിബി റാം പരിധി തകര്‍ത്ത് ഫോണുകള്‍ വിപണിയിലെച്ചിരുന്നു. നിലവില്‍ ബ്ലാക്ക് ഷാര്‍ക്ക് 2, സാംസങ് ഗാലക്സി നോട്ട് 10 പ്ലസ്, ആര്‍ഒജി ഫോണ്‍ 2 തുടങ്ങിയ ഫോണുകള്‍ 12 ജിബി വരെ റാം വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍, 16 ജിബി വരെ റാം വാഗ്ദാനം ചെയ്യുന്ന ഫോണുമായി വരികയാണ് ഷവോമി. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ബ്ലാക്ക് ഷാര്‍ക്ക് 3 എ മോഡലിനാണ് കമ്പ്യൂട്ടറുകളെ വെല്ലുന്ന റാം ഉള്ളത്.

16 ജിബി റാമുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട് ഫോണാണ് ഷവോമിയുടെ ബ്ലാക്ക് ഷാര്‍ക്ക് 3. ഇതിന് പുറമേ 5ജി സൗകര്യവും ഈ ഫോണിലുണ്ടാകും. പലരും ഇത്രയും മെമ്മറിയുടെ ആവശ്യമില്ലെന്ന് അഭിപ്രായപ്പെടുമ്പോള്‍ ഷവോമിയുടെ പുതിയ മോഡലിനെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ഗെയിം പ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന മോഡലായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘകാലത്തെ ഉപയോഗം ലക്ഷ്യമിട്ട് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഫോണ്‍ ഉപകാരപ്പെടുമെന്നും പ്രതീക്ഷിക്കുവരുണ്ട്. കമ്പനി ഔദ്യോഗികമായി പുറത്തുവിടാത്ത വിവരങ്ങള്‍ ട്വിറ്ററിലെ Sudhansu എന്ന ഐഡിയാണ് ചോര്‍ത്തി നല്‍കിയിരിക്കുന്നത്. ചൈനയിലെ സ്മാര്‍ട്ട്ഫോണ്‍ സെര്‍ട്ടിഫിക്കേഷന്‍ വെബ് സൈറ്റില്‍ നല്‍കിയ വിവരങ്ങളാണ് ചോര്‍ത്തിയത്. ഫോണിന് ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റായ എംഐഐടി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.



Next Story

Related Stories