TopTop

ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300 വിപണിയില്‍ അവതരിപ്പിച്ച് ഷാവോമി

ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300 വിപണിയില്‍ അവതരിപ്പിച്ച് ഷാവോമി

എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഷാവോമി. എംഐ ഡോട്്കോമില്‍ ക്രൗഡ്ഫണ്ടിങ് പ്രോഗ്രാമിലാണ് പുതിയ ഉല്‍പ്പന്നം പരിചയപ്പെടുത്തിയത്. 1299 രൂപയാണ് ഇതിന് വില. എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300 25 ദിവസം ബാറ്ററി ചാര്‍ജ് നില്‍ക്കുന്നതാണ്. ഐപിഎക്സ് 7 വാട്ടര്‍പ്രൂഫ് ബ്രഷ് യുഎസ്ബി-സി പോര്‍ട്ട് വഴിയാണ് ചാര്‍ജ് ചെയ്യുന്നത്.

MI Electric Toothbrush T300ജെന്റില്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ രണ്ട് ബ്രഷിങ് മോഡുകളാണ് എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300 നുള്ളത്. ഓരോ 30 സെക്കന്റിലും ബ്രഷ് ചെയ്യുന്ന വശം മാറ്റാന്‍ ഓര്‍മിപ്പിക്കുന്ന റിമൈന്‍ഡര്‍ സംവിധാനവും ബ്രഷിലുണ്ട്. മിനിറ്റില്‍ 31000 തവണയാണ് ബ്രഷിലെ മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സോണിക് മോട്ടോര്‍ വൈബ്രേറ്റ് ചെയ്യുക. പല്ലുകളുടെ എല്ലാവശങ്ങളിലുമുള്ള ബാക്ടീരിയ, ഭക്ഷണാവശിഷ്ടങ്ങള്‍, കറകള്‍ എന്നിവ നീക്കം ചെയ്യാന്‍ ഇതുപയോഗിച്ച് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് മാറിപ്പോവാതിരിക്കാന്‍ ബ്രഷിന്റെ താഴെ ഘടിപ്പിക്കാവുന്ന വ്യത്യസ്ത നിറങ്ങളിലുള്ള റിങ്ങുകളും ഷാവോമി ലഭ്യമാക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിങിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് പത്ത് മുതല്‍ ബ്രഷ് വിതരണം ചെയ്യും.


Next Story

Related Stories