TopTop

ഗ്ലോബല്‍ ലോഞ്ചിനൊരുങ്ങി എംഐ 10 പരമ്പര ഫോണുകള്‍

ഗ്ലോബല്‍ ലോഞ്ചിനൊരുങ്ങി എംഐ 10 പരമ്പര ഫോണുകള്‍

ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമി പുതിയ എംഐ 10 പരമ്പര ഫോണുകള്‍ ആഗോള വിപണിയിലെത്തിക്കുന്നു. എംഐ10 , എംഐ 10 പ്രോ ഫോണുകള്‍ മാര്‍ച്ച് 27 ന് ട്വിറ്ററ്റര്‍, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ ലൈവ് സ്ട്രീമിങ് നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യയിലും ഫോണുകള്‍ വില്‍പനയ്ക്കെത്തും. കഴിഞ്ഞ മാസമാണ് എംഐ10 ഫോണുകള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. എംഐ 9 പരമ്പര ഫോണുകളേക്കാള്‍ വിലക്കൂടുതലാണ് എംഐ 10 പരമ്പരയ്ക്ക്. വലിയ ക്യാമറകളാണ് എംഐ 10 ഫോണുകളുടെ മുഖ്യ സവിശേഷത. 108 എംപി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറയാണ് ഫോണുകള്‍ക്ക്.

രണ്ട് ഫോണുകള്‍ക്കും 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ആണ് ഫോണുകളില്‍. എംഐ 10 ല്‍ 4780 എംഎഎച്ച് ബാറ്ററിയാണുള്ളത്.ഇതില്‍ 30 വാട്ട് വയര്‍ലെസ്/ വയേര്‍ഡ് ചാര്‍ജിങ് സാധ്യമാണ്. 4500 എംഎഎച്ച് ബാറ്ററിയാണ് എംഐ 10 പ്രോയില്‍. ഇതില്‍ 50 വാട്ട് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങും, 30 വാട്ട് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങും, 10 വാട്ട് റിവേഴ്സ് ചാര്‍ജിങും ഉണ്ട്.


Next Story

Related Stories