എംഐ10, എംഐ 10 പ്രോ എന്നിവയ്ക്കു ശേഷം എംഐ 10 അള്‍ട്രാ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഷവോമി. പ്രീമിയം സെഗ്മെന്റില്‍ എത്തുന്ന ഫോണില്‍ എല്ലാ തരം ആധുനിക ഫീച്ചറുകളും ഉറപ്പാക്കുന്നതിനൊപ്പം വാണിജ്യപരമായി ലഭ്യമായ ആദ്യത്തെ അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി ക്യാമറ ഫോണായിരിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
വിപണിയിലെത്തുന്നതിന് മുമ്പൊയി എംഐ 10 അള്‍ട്രയെക്കുറിച്ചുള്ള പുറത്തു വന്ന വിവരങ്ങള്‍, സ്നാപ്ഡ്രാഗണ്‍ 865+ ചിപ്സെറ്റും 8 ജിബി റാമും ഉള്‍പ്പെടെ ആകര്‍ഷകമായ ചില കോര്‍ സ്പെസിഫിക്കേഷനുകള്‍ ഇതു കൊണ്ടുവരുമെന്ന് ടിപ്സ്റ്റര്‍ ഐസ് യൂണിവേഴ്സ് അവകാശപ്പെടുന്നു. പിന്നില്‍ നാല് ക്യാമറകള്‍ ഉണ്ടാകും. പുറമേ, അണ്ടര്‍ ഡിസ്പ്ലേ ക്യാമറയുള്ള ലോകത്തെ ആദ്യത്തെ ഫോണാണിയിരിക്കുമിത്. സെല്‍ഫി ക്യാമറകള്‍ക്കായി അണ്ടര്‍ ഡിസ്പ്ലേ സാങ്കേതികവിദ്യയുള്ള രണ്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ മാത്രമാണ് ഉള്ളത്. ഇത് ഷവോമിയും ഓപ്പോയുമാണ്. എന്നാല്‍, ഇതുവരെയും ഇരുവര്‍ക്കും ഇത് വാണിജ്യപരമായി ഫോണില്‍ അവതരിപ്പിക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമായിരുന്നില്ല.
16 ജിബി റാമും 120 എക്സ് സൂമും അടങ്ങിയതാണ് എംഐ 10 അള്‍ട്രാ. 8 ജിബി റാം + 256 ജിബി, 12 ജിബി + 256 ജിബി, 16 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് എന്നിവയുള്‍പ്പെടെ മൂന്ന് വ്യത്യസ്ത വേരിയന്റുകളില്‍ എത്തുമെന്നാണ് അഭ്യൂഹം. സെറാമിക് ബാക്ക് ഫിനിഷും സുതാര്യമായ ബാക്ക് ഫിനിഷും ഉള്‍പ്പെടെ രണ്ട് വ്യത്യസ്ത നിറങ്ങളില്‍ ഇതെത്തും. ഷവോമിയുടെ ഏറ്റവും ചെലവേറിയ സ്മാര്‍ട്ട്ഫോണാകാം എംഐ 10 അള്ട്രയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.