Top

ഷാവോമി എംഐ എയര്‍ പ്യൂരിഫയര്‍ 3 പുറത്തിറക്കി

ഷാവോമി എംഐ എയര്‍ പ്യൂരിഫയര്‍ 3 പുറത്തിറക്കി

സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് ടിവി നിര്‍മ്മാതാക്കളായ ഷാവോമി എംഐ എയര്‍ പ്യൂരിഫയര്‍ 3 പുറത്തിറക്കി. പ്രാഥമിക ഫില്‍റ്റര്‍, ഹെപ്പ ഫില്‍റ്റര്‍, ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഫില്‍റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ട്രിപ്പിള്‍-ലെയര്‍ ഫില്‍ട്രേഷന്‍ സംവിധാനമാണ് ഉപകരണത്തിലുളളത്.

വായുവിലെ വലിപ്പമുള്ള വസ്തുക്കളെ നീക്കം ചെയ്യാനാണ് പ്രാഥമിക ഫില്‍റ്റര്‍. 2.5 മൈക്രോമീറ്ററില്‍ താഴെ വലിപ്പമുള്ള 99.97 ശതമാനം വസ്തുക്കളെ നീക്കം ചെയ്യാന്‍ ഇതിലെ ഹെപ്പ ഫില്‍റ്ററിന് ശേഷിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഉപകരണത്തിലെ ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഫില്‍ട്ടറിന് ഫോര്‍മാല്‍ഡിഹൈഡ്, വിഷ പദാര്‍ത്ഥങ്ങള്‍, ദുര്‍ഗന്ധം എന്നിവ ഒഴിവാക്കാന്‍ കഴിയും. 360° സിലിണ്ടര്‍ ഫില്‍ട്ടര്‍ ഡിസൈന്‍ എല്ലാ ദിശകളില്‍ നിന്നും വായു വലിച്ചെടുക്കുന്നു. എംഐ എയര്‍ പ്യൂരിഫയര്‍ 3 യുടെ ക്ലീന്‍ എയര്‍ ഡെലിവറി റേറ്റ് (CADR) 380m³ / h ആണ്. ഇതിന് 484 ചതുരശ്ര അടി വലിപ്പമുള്ള മുറികളില്‍ ഓരോ മിനിറ്റിലും 6333 ലിറ്റര്‍ ശുദ്ധീകരിച്ച വായു എത്തിക്കാന്‍ ഇതിന് സാധിക്കുമെന്നും ഷാവോമി പറയുന്നു.

ടച്ച് സംവിധാനത്തോടുകൂടിയുള്ള ഓഎല്‍ഇഡി ഡിസ്പ്ലേ നല്‍കിയിട്ടുണ്ട്. സ്‌ക്രീനില്‍ വായുവിന്റെ ഗുണമേന്മ നിരക്ക് (എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ്-എക്യുഐ) തത്സമയം കാണിക്കും. 3 മി ഹോം ആപ്ലിക്കേഷനുമായി മി എയര്‍ പ്യൂരിഫയര്‍ ബന്ധിപ്പിക്കാന്‍ കഴിയും. ആപ്പിലൂടെയും തത്സമയ എക്യുഐ നിരീക്ഷിക്കാനാവും. എംഐ.കോമില്‍ 9,999 രൂപയ്ക്ക് മി എയര്‍ പ്യൂരിഫയര്‍ 3 ലഭ്യമാണ്, 2,199 രൂപയ്ക്ക് ഫില്‍ട്ടറും ലഭിക്കും ലഭ്യമാണ്.


Next Story

Related Stories