TopTop
Begin typing your search above and press return to search.

ഷവോമിയുടെ എംഐ നോട്ട് 10 എത്തുന്നു; പിന്നില്‍ 5 ക്യാമറകള്‍

ഷവോമിയുടെ എംഐ നോട്ട് 10 എത്തുന്നു; പിന്നില്‍ 5 ക്യാമറകള്‍

അഞ്ച് ക്യാമറകള്‍ പിന്നിലുളള ഷവോമിയുടെ എംഐ നോട്ട് 10 എത്തുന്നു. ഫോണിന്റെ മറ്റ് സവിശേഷതകള്‍ ലഭ്യമല്ലെങ്കിലും ഫോണിന്റെ ക്യാമറയുടെ വിശേഷങ്ങള്‍ ട്വിറ്ററില്‍ ലഭ്യമാണ്. പ്രധാനക്യാമറ 108 എംപിയാണ്. 5 എംപി 5ഃസൂം ക്യാമറ, 12എംപി പോട്രിയേറ്റ് ക്യാമറ, എന്നിങ്ങനെ മൂന്ന് ക്യാമറകള്‍ ഒരേ പാറ്റേണില്‍ ഫോണിന്റെ പിന്‍ഭാഗത്ത് മുകളില്‍ ഇടത് വശത്താണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ നിന്നും മാറി 20 എംപി അള്‍ട്രാവൈഡ് ക്യാമറയാണ് അടുത്തത്. അതിന് താഴെയായി മാക്രോ ഷോട്ടുകള്‍ക്കായി 2 എംപി ചെറിയ ക്യാമറ നല്‍കിയിരിക്കുന്നു.

നവംബര്‍ 5ന് ചൈനയില്‍ ആയിരിക്കും എംഐ നോട്ട് 10-ന്റെ ആഗോള ലോഞ്ചിംഗ് എന്ന് റിപോര്‍ട്ടുകളുണ്ട്. 32 എംപിയായിരിക്കും ഫോണിന്റെ സെല്‍ഫി ക്യാമറ. 5,260 എംഎഎച്ച് ആയിരിക്കും ഫോണിന്റെ ബാറ്ററി ശേഷി. ഒപ്പം 30 ണ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഉണ്ടായിരിക്കും. ആഗോളതലത്തില്‍ എന്നാല്‍ ഈ ഫോണ്‍ എത്തുമ്പോള്‍ ഷവോമി റീബ്രാന്റ് ചെയ്യും എന്ന് സൂചനയുണ്ട്. എംഐ സിസി2 പ്രോ എന്നായിരിക്കും ഇതിന്റെ ചൈനയ്ക്ക് പുറത്തുള്ള പേര്. 6.47 ഇഞ്ച് എഫ് എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്‌പ്ലേയായിരിക്കും ഫോണിന് ഉണ്ടായിരിക്കുക. 2.2 ജിഹാ ഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 730 ജി ആയിരിക്കും ഈ ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ് സെറ്റ്. ഇതിന്റെ വില സംബന്ധിച്ച് ഇപ്പോള്‍ സൂചനകള്‍ ഇല്ലെങ്കിലും 25,000 മുതല്‍ 40,000 വരെ വില ഇതിന് പ്രതീക്ഷിക്കാം. ഇന്ത്യയിലെ ഫോണ്‍ എന്നെത്തുമെന്ന് അറിവില്ല.

11.17.19 | Mark your calendar. 📆

The Mustang-inspired all-electric SUV is coming. #ElectricAndUntamed pic.twitter.com/uAq5nai88i
— Ford Motor Company (@Ford) October 24, 2019

Next Story

Related Stories