TopTop

ഷാവോമിയുടെ പോകോ എക്സ്2 വിപണിയില്‍

ഷാവോമിയുടെ പോകോ എക്സ്2 വിപണിയില്‍

പോകോയുടെ രണ്ടാമത്തെ സ്മാര്‍ട്ഫോണ്‍ പോകോ എക്സ്2 കഴിഞ്ഞ വാരം വിപണിയിലെത്തി. 15,999 രൂപയിലാണ് പോകോ എക്സ്2 ന്റെ വില തുടങ്ങുന്നത്. ക്വാഡ് റിയര്‍ ക്യാമറയും, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടുകൂടിയ ഡിസ്പ്ലേയുമാണ് ഫോണിന്റെ വേറിട്ട് നിര്‍ത്തുന്നത്. റെഡ്മി കെ30 4ജി സ്മാര്‍ട്ഫോണിന്റെ റീബ്രാന്റഡ് പതിപ്പാണിത്. നാളെ മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തും.

മൊബൈല്‍ ഗെയിമര്‍മാരെ ലക്ഷ്യമിട്ടാണ് പോകോ എക്സ് 2 സ്മാര്‍ട്ഫോണ്‍ എത്തുന്നത്. സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസറാണ് ഇതിന് ശക്തിപകരുക. ഒപ്പം 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ എംഐയുഐ 11 ആണ് ഫോണിലുള്ളത്. ക്വാഡ് റിയര്‍ ക്യാമറയെ കൂടാതെ ഡ്യുവല്‍ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. 27 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിന്. ത്രിഡി കര്‍വ്ഡ് ബാക്കിന് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5സംരക്ഷണവുമുണ്ട്. റിയല്‍മി എക്സ്2, വിവോ എസ്1 പ്രോ തുടങ്ങിയ ഫോണുകളെ ലക്ഷ്യമിട്ടാണ് പോകോ എക്സ് 2 എത്തിയിരിക്കുന്നത്. ആറ് ജിബി റാം -64 ജിബി സ്റ്റോറേജ് പതിപ്പിന് 15,999 രൂപയാണ് വില. ആറ് ജിബി റാം - 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപയും, എട്ട് ജിബി റാം -256 ജിബി സ്റ്റോറേജ് പതിപ്പിന് 19,999 രൂപയുമാണ് വില. അറ്റ്ലാന്റിസ് ബ്ലൂ, മാട്രിക്സ് പര്‍പ്പിള്‍, ഫീനിക്സ് റെഡ് എന്നീ കളര്‍ ഓപ്ഷനുകളുണ്ട്. വ്ലോഗ് മോഡ്, 960 എഫ്പിഎസ് സ്ലോമോഷന്‍ വീഡിയോ, 4കെ വീഡിയോ, സൗകര്യങ്ങള്‍ ക്യാമറയില്‍ ലഭ്യമാണ്. സെല്‍ഫി ക്യാമറയില്‍ പനോരമ സെല്‍ഫി മോഡ്, എഐ ഫേസ് ഡിസ്റ്റോര്‍ഷന്‍ കറക്ഷന്‍, എഐ ബ്യൂട്ടിഫൈ, എഐ പോര്‍ട്രെറ്റ് മോഡ്, മൂവി തുടങ്ങിയ ഓപ്ഷനുകളും ലഭ്യമാകും.


Next Story

Related Stories