TopTop
Begin typing your search above and press return to search.

'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍' -മുരളിഗോപിയുടെ 10 ഇയര്‍ ചലഞ്ച്

കുറച്ച് വൈകിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന 10 ഇയര്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നടനും തിരക്കഥാ കൃത്തുമായ മുരളി ഗോപി. എല്ലാവരും പത്ത് വര്‍ഷത്തിനു മുന്‍പുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുമ്പോള്‍ ഇവിടെ ഒരൊന്നൊന്നര ചിത്രവുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി.

'വൈകിയാണെങ്കിലും 10 ഇയര്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നു. ഇദ്ദേഹത്തിന് ഒപ്പം അഭിനയിക്കാനും അദ്ദേഹത്തിനായി എഴുതാനും ഭാഗ്യം ഉണ്ടായതില്‍ അഭിമാനിക്കുന്നു. ഇതിഹാസത്തിനൊപ്പം' എന്ന കുറിപ്പോടെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് താരം പങ്കു വെച്ചത്.

2009-ല്‍ ഇറങ്ങിയ ഭ്രമരം എന്ന ചിത്രത്തിലും 2019-ല്‍ ലൂസിഫറിലും മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളാണ് മുരളിഗോപി തന്റെ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇതോടെ ചിത്രങ്ങള്‍ ആരരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.





Read More : ഷഫീഖിനെ ഓര്‍മയില്ലേ, അച്ഛനും രണ്ടാനമ്മയും നടത്തിയ ക്രൂരപീഡനത്തിനൊടുവില്‍ പാതി ജീവന്‍ നഷ്ടപ്പെട്ട അഞ്ചുവയസുകാരന്‍; ഇത് അവന്റെയും ‘അമ്മ’ രാഗിണിയുടെയും ജീവിതമാണ്‌



"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories