UPDATES

സോഷ്യൽ വയർ

‘ഈ സ്ത്രീക്ക് അര്‍ഹമായ കൂലി കിട്ടുന്നില്ല’; കണക്ക് പരീക്ഷയിലെ ചോദ്യത്തിന് വിദ്യാര്‍ത്ഥിയുടെ മറുപടി

അരിത്മെറ്റികിനും അപ്പുറമാണ് വിദ്യാര്‍ത്ഥി ചിന്തിച്ചിരിക്കുന്നത്.

ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. അതിനൊരു കാരണവും ഉണ്ട്. കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസില്‍ ഒരു സന്ദേശവുമുണ്ട്.  15 മാസം കൊണ്ട് ഒരു സ്ത്രീക്ക് ലഭിക്കുന്ന തുകയാണ് ചോദ്യത്തില്‍. 15 മാസം കൊണ്ട് 18,000 രൂപയാണ് സ്ത്രീക്ക് കിട്ടുന്നത്. അങ്ങനെയെങ്കില്‍ ഒരു മാസം എത്രതുക കിട്ടും? ഏഴ് മാസം കൊണ്ട് എത്ര തുക കിട്ടും? എത്രമാസം ജോലിചെയ്താലാണ് 30,000 രൂപ കിട്ടുക എന്നിങ്ങനെയായിരുന്നു കണക്ക് ചോദ്യം. കൃത്യമായി വിദ്യാര്‍ത്ഥി ഉത്തരം നല്‍കി. എന്നാല്‍ ഉത്തരത്തിന്റെ ഒപ്പം ‘ഈ സ്ത്രീക്ക് അര്‍ഹമായ കൂലി കിട്ടുന്നില്ല’ എന്ന് കുട്ടി എഴുതിയ വാചകമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.

സ്‌കൂളോ വിദ്യാര്‍ത്ഥിയുടെ പേരോ ഒന്നും തന്നെ വ്യക്യത്മല്ല.’ഇത് ഒരു കണക്ക് ചോദ്യമാണ്. അതിന്റെ അവസാന വരികള്‍ നോക്കു. അരിത്മെറ്റികിനും അപ്പുറമാണ് വിദ്യാര്‍ത്ഥി ചിന്തിച്ചിരിക്കുന്നത്. ഒരു അധ്യാപികയാണ് എനിക്കിത് ഷെയര്‍ ചെയ്തു നല്‍കിയത്. അവരുടെ സന്തോഷത്തിന് അളവില്ല’ എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

കുട്ടിയുടെ ഉത്തര പേപ്പര്‍ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍