സോഷ്യൽ വയർ

99-ല്‍ ജാനുവായി ഭാവന; എല്ലാ ദിവസവും പ്രണയ ദിനമാണെന്ന അടിക്കുറിപ്പോടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വിവാഹ ശേഷവും കന്നഡയില്‍ സജീവമായിരുന്നു ഭാവന. ഇന്‍സ്‌പെക്ടര്‍ വിക്രം,മഞ്ചിന ഹാനി തുടങ്ങിയ ചിത്രങ്ങളിലാണ് വിവാഹ ശേഷം ഭാവന അഭിനയിച്ചത്.

99-ല്‍ ജാനുവായി ഭാവന, വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

2018-ല്‍ തമിഴിലിറങ്ങിയ ഏറ്റവും മികച്ച ചിത്രമായിരുന്നു 96. തൃഷ-വിജയ് സേതുപതി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വന്‍ ജനപ്രീതിയായിരുന്നു നേടിയത്.

96 പല ഭാഷകളിലും റീമേക്ക് ചെയ്യുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ 99 എന്ന പേരില്‍ തയ്യാറാക്കുന്ന കന്നട പതിപ്പിന്റെ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. 99-ല്‍ ഭാവനയാണ് ജാനുവായി എത്തുന്നത്. നടന്‍ ഗണേഷാണ് നായകന്‍.

എല്ലാ ദിവസവും പ്രണയ ദിനമാണെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. തമിഴില്‍ സി.പ്രേം കുമാര്‍ സംവിധാനം ചെയ്ത 96-ന്റെ കന്നഡ പതിപ്പ് സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം രാമു എന്റര്‍പ്രൈസസാണ്.

വിവാഹ ശേഷവും കന്നഡയില്‍ സജീവമായിരുന്നു ഭാവന. ഇന്‍സ്‌പെക്ടര്‍ വിക്രം,മഞ്ചിന ഹാനി തുടങ്ങിയ ചിത്രങ്ങളിലാണ് വിവാഹ ശേഷം ഭാവന അഭിനയിച്ചത്. അര്‍ജുന്‍ ജന്യയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സന്തോഷ് റായ് പതാജേയാണ് ഛായാഗ്രഹണം.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ സിനിമ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. 96 കണ്ടതിനു ശേഷമാണ് 99-ല്‍ അഭിനയിക്കാന്‍ തീരുമാനമെടുത്തതെന്ന് ഭാവന മുന്‍പ് കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. 96 ഏറ്റെടുത്തതുപോലെ വൈറലായിരിക്കുകയാണ് 99-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍