TopTop
Begin typing your search above and press return to search.

നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം അയച്ച ആള്‍ക്ക് സര്‍പ്രയ്‌സ് സമ്മാനമായി യുവതി അയച്ചുകൊടുത്തത്

നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം അയച്ച ആള്‍ക്ക് സര്‍പ്രയ്‌സ് സമ്മാനമായി യുവതി അയച്ചുകൊടുത്തത്
ഓണ്‍ലൈനിലൂടെ സ്ത്രീകളോട് ലൈംഗിക താല്‍പ്പര്യത്തോടെ സംസാരിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. നേരില്‍ കാണുന്നില്ല എന്ന ദൈര്യത്തോടെ ലൈംഗികവൈകൃതങ്ങള്‍ സ്ത്രീകളുടെ ഇന്‍ബോക്‌സുകളിലേക്കയക്കുന്ന ആളുകളെ നേരിടാനുള്ള വിദ്യകളും സ്ത്രീകളുടെ കൈയ്യിലുണ്ട്. ട്വിറ്റര്‍ യൂസറായിട്ടുള്ള ലാഷ് ഇത്തരം ആളുകളെ നേരിടുന്നതില്‍ മാതൃകയായിരിക്കുകയാണ്.

മുപ്പത് ഡോളര്‍ അയച്ച്‌കൊടുത്ത് ഒരാള്‍ ലാഷിനോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഈ പണം നല്ലരീതിയില്‍ ഉപയോഗിക്കുമല്ലോ എന്നും അയാള്‍ ലാഷിനോട് ചോദിയച്ചിരുന്നു. തീര്‍ച്ചയായും എന്നായിരുന്നു ലാഷ് മറുപടി നല്‍കിയത്. തന്നോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട ആളെ എങ്ങനെ നേരിടണമെന്ന ആലോചന ലാഷിനെ എത്തിച്ചത് രസകരമായൊരു ആശയത്തിലാണ്.

നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് അയാള്‍ ഓണ്‍ലൈന്‍ വഴി അയച്ചു നല്‍കിയ പണം ഉപയോഗിച്ച് ലാഷ് ന്യൂഡില്‍സ് അടങ്ങുന്ന ചൈനീസ് ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുകയും. ന്യൂഡ് ഫോട്ടോസ് ആവശ്യപ്പെട്ടയാള്‍ക്ക് ന്യൂഡില്‍സിന്റെ ഫോട്ടോ അയച്ച് കൊടുക്കുകയും ചെയ്തു. അതു മാത്രമല്ല ലാഷ് അയാള്‍ അയച്ച മെസേജുകളുടേയും താന്‍ നല്‍കിയ മറുപടിയുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ലാഷിന്റെ ഈ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയ കൈയ്യടിച്ചാണ് പ്രോല്‍സാഹിപ്പിച്ചത്.


കൃത്രിമ കാലുമായി ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തനം, ശ്യാം കുമാറിന്റെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ


Next Story

Related Stories