UPDATES

സോഷ്യൽ വയർ

കിത്താബ്: ഉണ്ണി ആറിന്റെ കഥ നാടകമാക്കുമ്പോൾ എഴുത്തുകാരനോട് അനുവാദം ചോദിക്കുക എന്ന മര്യാദ പാലിക്കേണ്ടതായിരുന്നു; ആഷിഖ് അബു

നാടകമായതോടെ വാങ്ക് ചലച്ചിത്രമാക്കാനുള്ള രണ്ട് പെൺകുട്ടികളുടെ ശ്രമം പാതി വഴിയിൽ നിന്ന് പോയിരിക്കുന്നു.

കിത്താബ് നാടകത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. എഴുത്തുകാരനോട് നീതി കാണിക്കാത്ത ഏത് ആവിഷ്ക്കാരങ്ങളും ജനാധിപത്യപരമായി വിമർശിക്കപ്പെടേണ്ടതാണ് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

“ഉണ്ണിയുടെ വാങ്ക് എന്ന കഥയിൽ നിന്നുള്ള ആശയം എന്ന് നാടകത്തിന് മുൻപ് പ്രഖ്യാപിക്കുമ്പോൾ ഉണ്ണിയോട് തീർച്ചയായും ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു.” ആഷിഖ് പറഞ്ഞു. എന്നാൽ “കിത്താബ് എന്ന നാടകത്തിന്റെ ആവിഷ്ക്കാരം തടയപ്പെടേണ്ടതല്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുമ്പോഴും ഒന്ന് രണ്ട് കാര്യങ്ങൾ നാം കാണാതിരുന്നു കൂടാ.ഉണ്ണി ആർ എഴുതിയ വാങ്ക് എന്ന കഥ നാടകമാക്കുമ്പോൾ എഴുത്തുകാരനോട് അനുവാദം ചോദിക്കുക എന്ന മര്യാദ പാലിക്കേണ്ടതായിരുന്നു. അദ്ദേഹം കൂട്ടി ചേർത്തു.

തന്റെ അനുവാദമില്ലാതെയാണ് വാങ്ക് എന്ന തന്റെ കഥ നാടകകൃത്ത് കടം എടുത്തതെന്നും, മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വിത്യാസമെന്നും ഉണ്ണി ആർ നേരത്തെ ചോദിച്ചിരുന്നു.

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അര്‍ഹത നേടുകയും ചെയ്ത കിത്താബ് എന്ന നാടകം പക്ഷെ സ്‌കൂൾ അധികൃതർ പിന്മാറിയത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു . നാടകം ഇസ്ലാമിന്റെ വിശ്വാസത്തെ അവഹേളിക്കുന്നുവെന്നാണ് മതമൗലിക വാദികള്‍ ആരോപിക്കുന്നത്. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കലോത്സവ വേദിയിലേക്ക് മാര്‍ച്ച് നടത്തുകയും കലോത്സവ വേദിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കയിലാകുകയും ചെയ്തു. കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണ് കിത്താബ് എന്ന് നാടകത്തിന്റെ തുടക്കത്തില്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ കഥാകൃത്ത് നേരിട്ട് രംഗത്തെത്തിയത് വിമർശനങ്ങളുടെ ആഴം വർധിപ്പിച്ചു.

ആഷിഖ് അബുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
കിത്താബ് എന്ന നാടകത്തിന്റെ ആവിഷ്ക്കാരം തടയപ്പെടേണ്ടതല്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കുമ്പോഴും ഒന്ന് രണ്ട് കാര്യങ്ങൾ നാം കാണാതിരുന്നു കൂടാ.ഉണ്ണി ആർ എഴുതിയ വാങ്ക് എന്ന കഥ നാടകമാക്കുമ്പോൾ എഴുത്തുകാരനോട് അനുവാദം ചോദിക്കുക എന്ന മര്യാദ പാലിക്കേണ്ടതായിരുന്നു. നാടകമായതോടെ വാങ്ക് ചലച്ചിത്രമാക്കാനുള്ള രണ്ട് പെൺകുട്ടികളുടെ ശ്രമം പാതി വഴിയിൽ നിന്ന് പോയിരിക്കുന്നു. വാങ്ക് വിളിക്കുക എന്ന ആശയം മാത്രമാണ് താൻ ആ കഥയിൽ നിന്ന് എടുത്തിരിക്കുന്നത് എന്ന് നാടകകൃത്ത് പറയുമ്പോൾ ആ ആശയം ഒഴിവാക്കി കിത്താബ് എന്ന നാടകം ചെയ്യാൻ കഴിയുമോ? പറ്റില്ല. കാരണം നാടകത്തിന്റെ കേന്ദ്ര പ്രമേയം വാങ്ക് വിളിക്കുന്ന പെൺ സ്വാതന്ത്ര്യമാണ്. ഉണ്ണിയുടെ വാങ്ക് എന്ന കഥയിൽ നിന്നുള്ള ആശയം എന്ന് നാടകത്തിന് മുൻപ് പ്രഖ്യാപിക്കുമ്പോൾ ഉണ്ണിയോട് തീർച്ചയായും ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു. സാമാന്യ മര്യാദയും ജനാധിപത്യത്തിൽ ഉണ്ട് .അത് മനസ്സിലാക്കാതെ ,എഴുത്തുകാരനോട് നീതി കാണിക്കാത്ത ഏത് ആവിഷ്ക്കാരങ്ങളും ജനാധിപത്യപരമായി വിമർശിക്കപ്പെടേണ്ടതാണ്.

മീശ മുറിക്കാൻ വാളുയർത്തിയ സംഘപരിവാറും കിത്താബിനു കർട്ടനിടുന്ന എസ്ഡിപിഐയും ഉള്ള കേരളമാണിത്

‘ഹൂറന്മാരില്ലാത്ത ഞങ്ങള്‍ക്കെന്തിനാണ് സ്വര്‍ഗം?’ എന്ന് നാടകത്തില്‍ ചോദ്യം: സ്‌കൂള്‍ കലോത്സവത്തിനെതിരെ എസ്ഡിപിഐ

മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍