സോഷ്യൽ വയർ

‘പൗര്‍ണമി, കുറച്ച് ആസിഡ് എടുക്കട്ടേ’;ഐശ്വര്യ ലക്ഷ്മിയോട് ആസിഫ് അലി

ഇന്നലെ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ആസിഫ് അലി തന്റെ ഇന്‍സ്റ്റാ ഗ്രാമില്‍ പങ്കുവെച്ചിരുന്നു

മികച്ച അഭിപ്രായങ്ങളോടെ തീയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് ഉയരെ. ചിത്രത്തിലെ കഥാപാത്രങ്ങളായ പല്ലവിയെയും ഗോവിന്ദിനെയും ഒന്നും തന്നെ ആര്‍ക്കു പെട്ടെന്ന് മറക്കാന്‍ ആകില്ല. അത്രയ്ക്കും മികച്ച അഭിനയമാണ് പാര്‍വ്വതിയും ആസിഫും ടൊവിനോയുമെല്ലാം കാഴ്ച്ചവെച്ചത്.

ഇന്നലെ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ആസിഫ് അലി തന്റെ ഇന്‍സ്റ്റാ ഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിനു താഴെയുള്ള നടി ഐശ്വര്യയുടെയും ആസിഫിന്റെയും രസകരമായ കമന്റുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. മിസ്റ്റര്‍ ഗോവിന്ദ്, താങ്കള്‍ അടിപൊളിയായിട്ടുണ്ടെന്ന ഐശ്വര്യയുടെ കമന്റിന് പൗര്‍ണമി കുറച്ച് ആസിഡ് എടുക്കട്ടെ എന്നായിരുന്നു ആസിഫിന്റെ രസകരമായ മറുപടി. ആരാണ് കഥ പറയുന്നത് എന്നതാണ് ഒരു നായകനും വില്ലനും തമ്മിലുള്ള വ്യത്യാസം എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.
ഇരുവരും ഒന്നിച്ചു അഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിന്റെ പേരാണ് പൗര്‍ണമി.

 

View this post on Instagram

 

The only difference between a hero and a villain is… Who is telling the story!

A post shared by Asif Ali (@asifali) on

Read More : ആൽവാർ കൂട്ടബലാൽസംഗം: മായാവതി എന്തുകൊണ്ടാണ് ഇപ്പോഴും രാജസ്ഥാൻ സർക്കാരിന് പിന്തുണ നൽകുന്നതെന്ന് മോദി 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍