TopTop
Begin typing your search above and press return to search.

'അന്ത്യ ക്രിസ്തു പള്ളിക്കരയില്‍ അവതരിച്ചിട്ട് ഇന്നേക്ക് 17 വര്‍ഷം' -ജോമോന്‍ ജോയി

ഫാന്റം സിനിമ ഇറങ്ങി 17 വര്‍ഷമാകുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ജോമോന്‍ ജോഷി. മമ്മൂട്ടി ചിത്രമായ ഫാന്റത്തില്‍ കെന്നഡി എന്ന ബാലതാരത്തിനെയാണ് ജോമോന്‍ ജോയി അവതരിപ്പിച്ചത്. ഫാന്റത്തിലെ കെന്നഡിയുടെ ഓര്‍മ്മകള്‍ ജോമോന്‍ ജോഷി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചത്.

തനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രമാണെന്നും തന്റെ ആദ്യത്തെ മുഴുനീള കഥാപാത്രം കൂടിയാണ് കെന്നഡി എന്നും താരം പറയുന്നു.

പോസ്റ്റ് വായിക്കാം,


'April 5 2002 Release - **അന്ത്യക്രിസ്‌തു** പള്ളിക്കരയിൽ അവതരിച്ചിട്ട് ഇന്നേക്ക് 17 വർഷം 😍...
എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ കഥാപാത്രം ആണ്‌ കെന്നഡി❤.. മറ്റു പല കാരണങ്ങൾ കൊണ്ട്(അത് ഒന്നും പറഞ്ഞ് ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) ലാലേട്ടൻ സിനിമ ഒന്നാമൻ നഷ്ടപ്പെട്ടതിന്റെ കട്ട ഡാർക്ക്‌ അടിച്ച് ഇരിക്കുമ്പോൾ ആണ്‌ എന്നെ തേടി ഫാന്റം സിനിമയിലേക്ക് ഉള്ള വിളി വരുന്നത്..ആദ്യമേതന്നെ മാറ്റിയൊരു കുട്ടിയെ വെച്ച് ഷൂട്ട്‌ ചെയ്തതായിരുന്നു അത് ശരിയാകാതെ വന്നപ്പോൾ ആണ്‌ എനിക്ക് സൂപ്പർ ലോട്ടോ അടിക്കുന്നത്..എന്താല്ലേ വിധിയുടെ ഒരു വൈ-വിളയാട്ടങ്ങൾ ഒന്ന് നഷ്ടപ്പെടുമ്പോൾ ഓർക്കണം മറ്റൊന്ന് നമ്മളെ തേടി വരും എന്ന് 😥😍

അനുഭവം കൊണ്ട് പഠിച്ചതാണ് അത് 😥😍... എന്റെ ആദ്യത്തെ മുഴുനീള കഥാപാത്രം കൂടിയാണ് കെന്നഡി..
Biju Varkey സർ ഒരുപാട് നന്ദി എന്നെ വിശ്വസിച്ചു ഈ കഥാപാത്രം നൽകിയതിന്🙏😍... '





Read More : അദ്വാനിക്കും ജോഷിക്കും പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ അതൃപ്തിയുമായി സ്പീക്കര്‍ സുമിത്ര മഹാജനും

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories