UPDATES

സോഷ്യൽ വയർ

ഡൊണാള്‍ഡ് ട്രംപിനെ അഭിമുഖം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് നടന്‍ സിദ്ധാര്‍ത്ഥ്

തനിക്ക് ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുണ്ടെന്നും ദയവായി മെസ്സേജ് അയക്കണമെന്നും ട്വീറ്റില്‍ പറയുന്നു

ബോളിവുഡ് താരം അക്ഷയ് കുമാര്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖവും താരത്തിന്റെ കനേഡിയന്‍ പൗരത്വവും സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമാവുകയുണ്ടായി. ഏറ്റവും ഒടുവില്‍ അക്ഷയ് കുമാറിനെയും മോദിയെയും ട്രോളി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ട്വിറ്ററിലൂടെയാണ് ഇരുവരെയും ട്രോളി സിദ്ധാര്‍ത്ഥ് എത്തിയത്.

വീണ്ടുമൊരു തിരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് തിരഞ്ഞെടുപ്പ് സമയത്ത് താനുമായി ഒരു അഭിമുഖം നടത്താന്‍ താത്പര്യമുണ്ടോ എന്നു ചോദിക്കുകയാണ് നടന്‍. എങ്ങനെ. പഴങ്ങള്‍ കഴിക്കുന്നതിനെ കുറിച്ച്, തൊഴില്‍ ശീലങ്ങള്‍, ഉറക്കം, മനോഹരമായ വ്യക്തിത്വം എന്നീ കാര്യങ്ങളെ കുറിച്ച് എനിക്ക് ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. തനിക്ക് ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുണ്ടെന്നും ദയവായി മെസ്സേജ് അയക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

Read More : രാഹുലിന്റെ ഭൂരിപക്ഷം കൂടുമോ? അമേത്തിയിലും റായ്ബറേലിയിലുമടക്കം 51 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണം തീരും 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍