UPDATES

സോഷ്യൽ വയർ

‘എന്റെ കാമുകന്‍ ആരാണെന്ന് എന്നെയും കൂടി അറിയിക്കൂ’; വിവാദത്തിന് മറുപടിയുമായി ഐശ്വര്യ രാജേഷ്

ഇപ്പോഴും സിംഗിളും സന്തോഷവതിയുമാണ് ‘ എന്ന ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് ഐശ്വര്യ പ്രതികരിച്ചത്

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ രാജേഷ്. കഴിഞ്ഞ ദിവസങ്ങളിലായി താരത്തിന്റെ പ്രണയത്തിനെയും വിവാഹത്തിനെയും കുറിച്ച് നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. ഒരു സഹതാരവുമായി പ്രണയത്തിലാണ് താരമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അത്തരം വാര്‍ത്തകള്‍ക്കെല്ലാം മറുപടിയുമായി നേരിട്ട് എത്തിയിരിക്കുകയാണ് ഐശ്വര്യ. ‘ എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. ആ ആളാരാണെന്ന് ദയവായി എന്നെ കൂടി അറിയിക്കൂ. അറിയാന്‍ വളരെ ആഗ്രഹമുണ്ട്. ദയവായി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ത്തൂ. എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ തന്നെ നിങ്ങളെ അറിയിക്കും. ഇപ്പോഴും സിംഗിളും സന്തോഷവതിയുമാണ് ‘ എന്ന ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് ഐശ്വര്യ പ്രതികരിച്ചത്.

Read More : നൂറോളം പേറ്റന്‍റുകളുടെ ഉടമ, ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ പിതാവ്; രാജീവ് ഗാന്ധിയോടുള്ള സ്‌നേഹത്താല്‍ വിവാദത്തില്‍ ചാടിയ സാം പിട്രോഡയെ അറിയാം 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍