TopTop

മീ ടൂവിൽ ആരോപണ വിധേയനായ ഒരാളുടെ ചിത്രത്തെ എന്തിന് പ്രമോട് ചെയ്യണം? 'താക്കറെ' ട്രെയ്‌ലർ ഷെയർ ചെയ്ത ഗീതു മോഹൻദാസ് വിവാദത്തിൽ

മീ ടൂവിൽ ആരോപണ വിധേയനായ ഒരാളുടെ ചിത്രത്തെ എന്തിന് പ്രമോട് ചെയ്യണം?
ശിവസേന നേതാവ് ബാല്‍ താക്കറയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ച 'താക്കറെ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഷെയർ ചെയ്ത് നടിയും,  സംവിധായികയും ഡബ്ലിയൂ സി സി അംഗവുമായ ഗീതു മോഹൻദാസ് വിവാദത്തിൽ. നവാസുദ്ധീൻ സിദ്ധീക്കി ആണ് താക്കറെ ആയി വേഷം ഇടുന്നത്, സിദ്ധിക്കിയെ അഭിസംബോധന ചെയ്ത് കൊണ്ട് 'കാത്തിരിക്കാൻ വയ്യ ചിത്രത്തിന്റെ റിലീസിന് വേണ്ടി' എന്നായിരുന്നു ട്രെയ്‌ലർ ഷെയർ ചെയ്ത് കൊണ്ട് ഗീതു ഫേസ്ബുക്കിൽ കുറിച്ചത്.

രണ്ടു തരത്തിൽ ആണ് ഗീതുവിന്റെ പോസ്റ്റ് നവമാധ്യമങ്ങളിൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. ഹിന്ദി ചലച്ചിത്രലോകത്തെ പിടിച്ചുകുലുക്കിയ മീ ടൂ വിവാദത്തിലേക്ക് നടിയും മുൻ മിസ് ഇന്ത്യയുമായ നിഹാരിക സിംഗ് കടന്നു വന്നത് നവാസുദ്ധീൻ സിദ്ധിക്കിക്കെതിരെ ആരോപണം ഉന്നയിച്ച കൊണ്ടാണ്. 2009-ൽ നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പം മിസ് ലൗലി എന്ന സിനിമയിൽ അഭിനയിച്ച ശേഷം സൗഹൃദം നടിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു നിഹാരികയുടെ ആരോപണം.

മീ ടൂ പോലെ ഒരു മൂവ്മെന്റിൽ ആരോപണ വിധേയനായ ഒരാളുടെ ചിത്രം ഗീതു മോഹൻദാസിനെ പോലെ സ്ത്രീ പക്ഷത്തിനു വേണ്ടി സംസാരിക്കുന്ന ഒരാൾ പ്രമോട് ചെയ്യുന്നതിലെ വൈരുധ്യം ചൂണ്ടി കാട്ടിയായിരുന്നു ആദ്യ വിമർശനം. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തവരിൽ ഒരാൾ ആണ് ഗീതു മോഹൻദാസ്.

അതെ സമയം താക്കറെ എന്ന ചിത്രം ഒരു മറാത്തി മത ഭ്രാന്തനെ വെള്ള പൂശാനുള്ള ശ്രമം ആണെന്ന ആരോപണം സിനിമകകത്തു തന്നെ ഉള്ള പലരും ഉന്നയിച്ച സാഹചര്യത്തിൽ ഗീതു ആ ചിത്രത്തിന് പ്രമോഷൻ നൽകിയതും ചില കോണുകളിൽ പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്.

എന്നാൽ ഗീതുവിനെതിരെ രൂക്ഷമായ വിമർശനങ്ങൾ നവമാധ്യമങ്ങളിൽ ഉയർന്നതോടെ അവർ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വിഷയം അവസാനിപ്പിക്കുകയായിരുന്നു. പ്രമുഖ സംവിധായകൻ രാജീവ് രവിയുടെ സഹധർമിണി കൂടിയാണ് ഗീതു മോഹൻദാസ്.ശിവസേന നേതാവ് ബാല്‍ താക്കറയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തെ വിമർശിച്ചു തമിഴ് നടൻ സിദ്ധാർഥ് രംഗത്തെത്തിയിരുന്നു.മറാത്തി മതഭ്രാന്തനെ പുകഴ്ത്തുവാനായി മാത്രം നിര്‍മ്മിക്കുന്ന സിനിമയില്‍ ആ വേഷം ചെയ്യുന്നത് യു.പി യില്‍ നിന്നുമുള്ള മുസ്‌ലിം, ഇതാണ് കാവ്യനീതി എന്നാണ് സിദ്ദാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചത്.

ദക്ഷിണേന്ത്യയെ പ്രത്യക്ഷത്തില്‍ തന്നെ പരിഹസിക്കുന്ന താക്കറേയുടെ പ്രസ്താവനകളെ വാഴ്ത്തുന്ന ചിത്രം വിറ്റ് പൈസയുണ്ടാക്കാം എന്നാണോ നിങ്ങള്‍ കരുതുന്നത്? വെറുപ്പ് വില്‍ക്കുന്നത് നിര്‍ത്തൂ എന്നും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന ‘താക്കറെ’യാണ് ചിത്രം. ഹിന്ദിയിലും മറാഠിയിലുമായി പുറത്തുവരാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി.

അഭിജിത്ത് പന്‍സെ സംവിധാനം ചെയ്യുന്ന ‘താക്കറെ’യില്‍ ശിവസേനാ സ്ഥാപകനായി എത്തുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി ഈ ചിത്രം മാറുമെന്നാണ് ട്രൈലെർ കണ്ട പ്രേക്ഷകരുടെ പ്രതികരണം.ചിത്രത്തില്‍ താക്കറെയുടെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് അമൃത റാവുമാണ്. ശിവസേന എംപിയും മാധ്യമപ്രവര്‍ത്തകനുമായ സഞ്ജയ് റാവത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും റാവത്ത് തന്നെ ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും.

https://www.azhimukham.com/social-wire-actor-sidharth-against-thackeray-movie-tweet/

Next Story

Related Stories