UPDATES

സോഷ്യൽ വയർ

‘നിന്റെ ബിക്കിനി, നിന്റെ ബിയർ, നിന്റെ ജീവിതം; എന്തിന് ഇച്ഛാഭംഗം വന്നവർക്ക് കീഴ്പ്പെടണം?’ മാധുരിയോട് കസ്തൂരി

ബാത്തിംഗ് സ്യൂട്ടില്‍ ഒരു അവധിക്കാല ചിത്രം പങ്കുവെച്ചാല്‍ ഇങ്ങനെയാണോ അവസ്ഥയെന്നും മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്നും നടി വിമര്‍ശനങ്ങള്‍ക്കെതിരേ പ്രതികരിച്ചിരുന്നു.

ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാധുരി. എന്നാല്‍ മാധുരി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് സദാചാരവാദികൾ ഉയർത്തിയത്. ബംഗളൂരു സ്വദേശിനിയായ മാധുരി തായ്‌ലന്‍ഡിലെ ഫുക്കേറ്റില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയപ്പോള്‍ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതാണ് സദാചാരക്കാരെ പ്രകോപിപ്പിച്ചത്.

ബാത്തിംഗ് സ്യൂട്ടില്‍ ഒരു അവധിക്കാല ചിത്രം പങ്കുവെച്ചാല്‍ ഇങ്ങനെയാണോ അവസ്ഥയെന്നും മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്നും നടി വിമര്‍ശനങ്ങള്‍ക്കെതിരേ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ബിക്കിനിയിലുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ മാധുരി ചിത്രം നീക്കം ചെയ്തതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി കസ്തൂരി.

‘ഇത് നിന്റെ ജീവിതമാണ്, നിന്റെ അവധിക്കാലമാണ്. നീ വാങ്ങിയ ബിയറാണ്, നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. പിന്നെയെന്തിനാണ് ട്രോളുകള്‍ക്കു വഴങ്ങി ചിത്രങ്ങള്‍ നീക്കം ചെയ്തത്’ എന്ന ചോദ്യമാണ് കസ്തൂരി ഉന്നയിക്കുന്നത്. ആര്‍ക്കും വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല നിന്റെ സന്തോഷമെന്നും ധൈര്യത്തോടെ പോകൂ എന്ന സന്ദേശത്തോടൊപ്പം മാധുരിയുടെ ചിത്രങ്ങളും പങ്കുവെച്ചാണ് കസ്തൂരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Read More : എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍