സോഷ്യൽ വയർ

‘ഇത്തരം പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് ചിന്തിക്കേണ്ടതല്ലേ’; ശ്രീനിവാസനെതിരെ രേവതി

താന്‍ അറിയുന്ന ദിലീപ് ഇതിനായി ഒരു രൂപ പോലും കളയില്ലെന്നും ഡബ്ലൂസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്നു ഇതുവരെ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയണെന്ന തരത്തിലുള്ള ശ്രീനിവാസന്റെ നിലപാടിനെതിരേ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ നിലാപാടിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡ.ബ്ലൂ.സി.സി അംഗവും നടിയുമായ രേവതി. തന്റെ ട്വിറ്ററിലൂടെയാണ് രേവതി പ്രതികരിച്ചത്.

‘നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കേണ്ടതല്ലേ’ എന്നായിരുന്നു രേവതിയുടെ ട്വീറ്റ്.

മനോരമ ന്യൂസ് ചാനലിന് അഭിമുഖത്തിനിടയിലാണ് ദിലീപ് നിരപരാധിയാണെന്നും പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസിക്കാന്‍ പറ്റില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞത്. താന്‍ അറിയുന്ന ദിലീപ് ഇതിനായി ഒരു രൂപ പോലും കളയില്ലെന്നും ഡബ്ലൂസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More : എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍