TopTop
Begin typing your search above and press return to search.

അഘോരികളാവാൻ ബിരുദധാരികള്‍ മുതൽ എഞ്ചിനീയർമാർ വരെ; കുംഭമേളയിൽ സന്യാസം സ്വീകരിക്കുന്നത് 10,000ത്തോളം പേര്‍

അഘോരികളാവാൻ ബിരുദധാരികള്‍ മുതൽ എഞ്ചിനീയർമാർ വരെ; കുംഭമേളയിൽ സന്യാസം സ്വീകരിക്കുന്നത് 10,000ത്തോളം പേര്‍

എല്ലാ വര്‍ഷവും പ്രയാഗ് രാജില്‍ നടക്കുന്ന കുംഭ മേളയില്‍ നിരവധി പേരാണ് സന്യാസ ജീവിതം തിരഞ്ഞെടുക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെയെടുള്ളവരാണ് സന്യാസദീക്ഷ സ്വീകരിക്കുന്നത്. ഇത്തവണ നടക്കുന്ന കുംഭമേളയില്‍ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സന്യാസിമാരായി മാറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

10,000 പേര്‍ സന്യാസിമാരാകും എന്നാണ് അഖാഡകളുടെ ഉന്നതതല സമിതിയായ അഖില ഭാരതീയ പരിഷത്തിന്റെ റിപ്പോര്‍ട്ട്. ഗുജറാത്ത്, ഉക്രൈന്‍ തുടങ്ങിയിടങ്ങളില്‍ നിന്നും ഉന്നത പഠനം ഉപേക്ഷിച്ച് നിരവധി ബിരുദധാരികളാണ് നാഗ സന്യാസിമാരാകാന്‍ എത്തുന്നത്. കുംഭമേളയില്‍ വിവിധ അഖാഡകളില്‍ നിന്നും ഇവര്‍ സന്യാസദീക്ഷ സ്വീകരിച്ച് നാഗസന്യാസിമാരായി മാറും.

അതികഠിനമായ തപശ്ചര്യകൾ അനുഷ്ടിക്കുന്നവരാണ് നാഗ സന്യാസിമാർ. മുടി മുറിച്ചും മരണാനന്തര ചടങ്ങുകള്‍ നടത്തിയും , ഒരു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന അഗ്നി ശുദ്ധി ചടങ്ങുകളില്‍ പങ്കെടുത്തുമാണ് ഇവര്‍ സന്യാസ ജീവിതത്തിലേക്ക് കടക്കുന്നത്. അഘോരയുടെ ഭാഗമാകുന്നതോടെ വര്‍ഷങ്ങള്‍ അതികഠിനമായ ജീവിതമാർഗങ്ങാണ് സന്യാസ ജീവിതം തിരഞ്ഞെടുത്താൽ ഇവർ നേരിടേണ്ടി വരിക. ഈ പരീക്ഷണങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ നാഗസന്യാസിമാര്‍ എന്ന പദവിയിലേക്ക് ഇവര്‍ക്ക് എത്താന്‍ സാധിക്കുള്ളുവെന്നും. ഇതിന് എല്ലാം ത്യജിക്കാന്‍ ഉള്ള ആഗ്രഹമാണ് വേണ്ടതെന്നും ജുനാ അഖാരയുടെ മുഖ്യ കണ്ടവീനറായ മഹന്ത് ഹരി ഗിരി പറയുന്നു.


Next Story

Related Stories