TopTop

ഹെലിക്കോപ്റ്ററില്‍ തൂങ്ങി അക്ഷയ്കുമാറിന്റെ പ്രകടനം; പിന്നാലെയെത്തി മുന്നറിയിപ്പ്

ഹെലിക്കോപ്റ്ററില്‍ തൂങ്ങി അക്ഷയ്കുമാറിന്റെ പ്രകടനം; പിന്നാലെയെത്തി മുന്നറിയിപ്പ്
ബോളിവുഡ് താരം അക്ഷയ്കുമാര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ചിത്രംകണ്ട് അക്ഷരാര്‍ത്ഥത്തില്‍ ആരാധകരുടെ ചങ്കിടിച്ചു. ആരാധകരാരും ഇത് പരീക്ഷിക്കരുതെന്ന മുന്നറിയിപ്പോടെ ഹെലിക്കോപ്റ്ററില്‍ തൂങ്ങി സാഹസിക പ്രകടനങ്ങള്‍ നടത്തുന്ന ചിത്രമായിരുന്നു അക്ഷയ്കുമാര്‍ ട്വിറ്റ് ചെയ്തത്.

പറക്കുന്ന ഹെലിക്കോപ്റ്ററില്‍ തൂങ്ങിക്കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നാലെ താരത്തിന് ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം രംഗങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നാണ് താരത്തോട് ആരാധകര്‍ പറയുന്നത്.

മുന്‍പ് ബാങ്കോക്കിലെ റോഡില്‍ ബൈക്ക് സ്റ്റണ്‍ഡ് നടത്തിയും അക്ഷയ് ശ്രദ്ധനേടിയിരുന്നു. രോഹിത് ഷെട്ടി ചിത്രം സൂര്യവന്‍ഷിയിലെ ചിത്രീകരണവേളയിലെ ചിത്രമാണ് താരമിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.




അഞ്ചാഴ്ച്ച പ്രായമുള്ള പോരാളികളാണിവര്‍: വംശനാശഭീഷണി നേരിടുന്ന കറുത്ത കടുവക്കുട്ടികളുടെ വീഡിയോ കാണാം


Next Story

Related Stories