സോഷ്യൽ വയർ

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം: കലിയുഗ ജ്യോത്സ്യനെതിരെ ട്രോളര്‍മാര്‍

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കില്ലെന്നും തന്റെ പ്രവചനം ശരിയായെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ ഒക്ടോബര്‍ 23ന് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു

2019ല്‍ ഏറ്റവുമധികം പ്രവചനങ്ങള്‍ നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ ഡോ. സന്തോഷ് നായര്‍ക്കെതിരെ ട്രോളര്‍മാരും. പ്രവചന കുലപതി കലിയുഗ ജ്യോതിഷ്യന്‍ എന്ന പേരിലാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രവചനം നടത്തുന്നത്.

ഇന്നാല്‍ ഇയാളുടെ പ്രവചനങ്ങളെ പൊളിച്ചടുക്കുകയാണ് ട്രോളര്‍മാര്‍. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ പ്രവചനമാണ് സമൂഹമാധ്യമങ്ങള്‍ ആയുധമാക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കില്ലെന്നും തന്റെ പ്രവചനം ശരിയായെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ ഒക്ടോബര്‍ 23ന് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ അനുഭവിക്കുമെന്നായിരുന്നു ഇയാളുടെ മറ്റൊരു പ്രവചനം.

ഭൂലോകത്ത് 2019ല്‍ അജ്ഞാത രോഗം പിടിപെടുമെന്നാണ് ഇയാളുടെ പുതിയ പ്രവചനങ്ങളിലൊന്ന്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 225 സീറ്റുകള്‍ ബിജെപി 225 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് ഇയാളുടെ മറ്റൊരു പ്രവചനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് യുഡിഎഫും ആറ് സീറ്റ് എല്‍ഡിഎഫും രണ്ട് സീറ്റ് ബിജെപിയും നേടുമെന്നും ഇയാള്‍ പ്രവചിക്കുന്നു.

കേരളത്തിലെ രണ്ട് ലോക്‌സഭാ സീറ്റില്‍ ബിജെപി ശ്രദ്ധേയമായ പ്രകടനം നടത്തുമെന്നാണ് പ്രവചിക്കുന്നത്. ശ്രദ്ധേയമായ 41 പ്രവചനങ്ങളാണ് ഈ വര്‍ഷം ഇയാള്‍ നടത്തുന്നത്. അതേസമയം ഇതെല്ലാം സ്വപ്‌നം മാത്രമാണെന്നും പത്രം വായിക്കുന്ന ആര്‍ക്കും പറയാവുന്ന കാര്യങ്ങള്‍ മാത്രമാണിതെന്നും ട്രോളര്‍മാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍