UPDATES

സോഷ്യൽ വയർ

‘മനിതി മല കയറാതെ, വനിത മതിൽ പണിതിട്ടെന്ത് കാര്യം?’: ശബരിമലയിൽ മനിതി കൂട്ടായ്മക്ക് നേരെയുള്ള ആക്രമങ്ങളിൽ സർക്കാരിനെ വിമർശിച്ച് സോഷ്യൽ മീഡിയ

മനീതിക്ക്‌ ഐക്യദാർഢ്യം അറിയിച്ചും ധാരാളം പേര് രംഗത്ത് വരുന്നുണ്ട്.

ശബരിമല സന്ദര്‍ശനത്തിന് തമിഴ്‌നാട്ടില്‍ നിന്ന് യുവതികളടക്കമുള്ള മനിതി കൂട്ടായ്മക്കു പ്രതിഷേധവും ആക്രമവും മൂലം തിരിച്ചിറങ്ങിയതിന് പിന്നാലെ സർക്കാരിനും പോലീസിനും എതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ. ചെന്നൈയിൽ നിന്ന് 12 പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാൻ എത്തിച്ചേർന്നത്. മധുരയിൽ നിന്നും സംഘം അവിടം മുതൽ പൊലീസ് സുരക്ഷയോടെയാണ് സഞ്ചരിച്ചത്.

മലയിറങ്ങി വന്ന പ്രതിഷേധക്കാര്‍ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് യുവതികളെ തിരിച്ചിറക്കി. പമ്പ ഗാര്‍ഡ് റൂമിലേക്ക് യുവതികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
നേരത്തെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതോടെയാണ് മനിതി സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടത്.

പൊലീസ് മനിതി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്വാമിയെ ദര്‍ശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങള്‍ പൊലീസിനെ അറിയിച്ചതായി സെല്‍വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദര്‍ശനം നടത്താന്‍ പൊലീസ് സുരക്ഷ നല്‍കണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഷേധം അക്രമാസക്തമായപ്പോൾ മനീതി സംഘത്തെ തിരിച്ചിറക്കുക എന്നല്ലാതെ ഒരു പോംവഴി ഇല്ലെന്ന് പോലീസ് തീരുമാനിച്ചതോടെ നവമാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നു.

മനീതി മല കയറാതെ വനിതാ മതിൽ പണിതിട്ടെന്ത് കാര്യം എന്ന് നവമാധ്യമങ്ങളിൽ ചോദ്യങ്ങളുയർന്നു. സർക്കാരിന്റെ ഇച്ഛാശക്തിയെ പോലും പലരും ചോദ്യം ചെയ്തിരുന്നു. അതെ സമയം മനീതിക്കു ഐക്യദാർഢ്യം അറിയിച്ചും ധാരാളം പേര് രംഗത്ത് വന്നു.

സാമൂഹിക നിരീക്ഷകൻ ഡോ ആസാദ് തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞതിപ്രകാരം” മനീതി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. കേരളീയ നവോത്ഥാനത്തിന്റെ മറ്റൊരു ചരിത്രഘട്ടമാണിത്. സ്ത്രീകളുടെ നേതൃത്വത്തില്‍ ജനാധിപത്യ മതേതര ജീവിതത്തിന്റെ പുതുലോകം തുറക്കുകയാണ്. യാഥാസ്ഥിതികപക്ഷം എല്ലാ കാലത്തും പാരമ്പര്യശാഠ്യങ്ങളുമായി നിലകൊണ്ടിട്ടുണ്ട്. ഉത്പ്പതിഷ്ണുക്കള്‍ എണ്ണംകൊണ്ടല്ല, പുരോഗമന നിലപാടുകളുടെ കരുത്തുകൊണ്ട് അതിജീവിച്ചിട്ടുണ്ട്. ചരിത്രാനുഭവങ്ങളുള്ള ഒരു ജനത ഇപ്പോള്‍ മനീതിക്കൊപ്പം നില്‍ക്കണം.മനീതിയെ പിന്തുണയ്ക്കാത്ത ഒരു പരിഷ്കരണ ശ്രമവും നിലനില്‍ക്കില്ല. നവോത്ഥാനമെന്ന വാക്ക് ഒരു നിശ്ചല ദൃശ്യത്തിന്റെ കളിനാമമല്ല. മനീതിക്കൊപ്പം കൈകോര്‍ക്കാം.”

നവമാധ്യമത്തിൽ സജീവം ആയി ഇടപെടുന്ന ലാലി പി എം പ്രസ്തുത വിഷയത്തിൽ ഇങ്ങനെ പ്രതികരിച്ചു “മതിലൊക്കെ കെട്ടും മുന്നേ , സ്ത്രീകൾക്ക് തുല്യ അവകാശങ്ങളേ കുറിച്ചും അവസരങ്ങളെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ഒരു ക്ലാസ്സെടുക്കാൻ പറ്റ്വോ? കേരളത്തിലങ്ങോളമിങ്ങോളം. ? അങ്ങനെ സാക്ഷരരും ഉൽബുദ്ധരുമായ സ്ത്രീകളെ വച്ച് ഒരു ശബരിമല പ്രവേശം സംഘടിപ്പിക്കാം. എന്നിട്ട് മതിയില്ലേ ഈ മതിൽ മാമാങ്കം? ഇല്ലെങ്കിൽ അവർ മതിൽ കെട്ടി തിരിച്ച് കയറി പോവുന്നത് പാടിയാർക്കി പണിതുയർത്തിയ സ്ത്രി വിരുദ്ധ ഇടങ്ങളിലേക്കാവും. സ്ത്രീകൾ തങ്ങളിപ്പോള ഭിനയിച്ച റോളിനെ കുറിച്ച് മറന്നേ പോകും.
അതിനും മുന്നേ പോലീസിന്റെ യഥാർഥ ജോലി എന്താണെന്ന് അവർക്കും ഒരു ക്ലാസ്സ് കൊടുക്കണം. കൃത്യമായ അസ്ഥിവാരമില്ലാത്ത ഈ മതിലൊക്കെ തകർന്ന് തരിപ്പണമാകും.”

 

ചെറുതായി കാണരുത് ശബരിമലയിലെത്തിയ മനിതി കൂട്ടായ്മയെ: ഓരോ സ്ത്രീക്കും വേണ്ടിയും പൊരുതുന്നവരാണവര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍