സോഷ്യൽ വയർ

ഇത് ഫോനി; കൊടുങ്കാറ്റിനൊപ്പം പിറന്നവള്‍

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒഡീഷയില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ ചെറുതല്ല. എന്നാല്‍ ആ നഷ്ടങ്ങളില്‍ ഒരു കുഞ്ഞു സന്തോഷം ഉണ്ടായിരിക്കുകയാണ്. ഭുവനേശ്വരിലെ റെയില്‍വേ ഹോസ്പിറ്റല്‍ ഒരു കുഞ്ഞു പിറന്നിരിക്കുന്നു. കൊടുങ്കാറ്റിനൊപ്പം പിറന്നതിനാല്‍ ഫോനി എന്നാണ് കുഞ്ഞിനു അമ്മ പേരിട്ടിരിക്കുന്നത്.

കുട്ടിയുടെ അമ്മ റെയില്‍വേ ജീവനക്കാരിയാണ്. മഞ്ചേശ്വറിലെ കോച്ച് റിപ്പയര്‍ വര്‍ക്കഷോപ്പിലെ സഹായിയാണ് ഇവര്‍. വെള്ളിയാഴ്ച്ചയാണ് കുഞ്ഞിന്റെ ജനനം. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More : മീണ അടിപൊളിയാ.. പക്ഷേ അങ്ങ് കേന്ദ്രത്തില്‍ വാഴുന്ന ക്ലീന്‍ ചിറ്റ് കമ്മീഷനോ? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍