ചിലര്‍ക്ക് കുട്ടികളെ പോലെയാണ് വളര്‍ത്ത് മൃഗങ്ങള്‍. വീട്ടില്‍നിന്ന് ഇറങ്ങി വരുമ്പോള്‍ അവരെ തനിച്ചാക്കി പോരാന്‍ പലര്‍ക്കും തോന്നില്ല. ഇത്തരത്തില്‍ തന്റെ നായക്കുട്ടിയുമായി ജോലിക്കിറങ്ങിയ പെണ്‍കുട്ടി ഇപ്പോള്‍ താരമായിരിക്കുകയാണ്.
ശുചീകരണ തൊഴിലാളിയായ ഇവള് തന്റെ നായക്കുട്ടിയുമായാണ് ജോലിക്കെത്തുന്നത്. കുട്ടികളെപോലെ നായക്കുട്ടിയെ പുറത്തിരുത്തി ബാങ്ക്കോക്ക് തായ്ലന്റ്കാരിയായ ഇവള് നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
യൂറോന്യൂസ് പുറത്തുവിട്ട ഈ വീഡിയോ സ്നേഹത്തിന്റെ വ്യത്യസ്തമായൊരു മുഖമാണ് കാണിച്ച് തരുന്നത്. പുറത്ത് തൂക്കിയിട്ട ബേബി ക്യാരി ബാഗില്‍ നായക്കുട്ടിയെ ഇരുത്തി ശുചീകരണ ജോലികള്‍ ചെയ്യുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. ക്യാമറയുമായി അടുത്തുചെന്ന ക്യാമറക്കണ്ണുകളോട് എന്താണെന്ന മട്ടില്‍ നായക്കുട്ടി കുരക്കുന്നുമുണ്ട്.
തന്റെ ഓമനയായ നായക്കുട്ടിയെ വീട്ടില്‍ ഒറ്റക്കിരുത്താന്‍ മടിച്ചിട്ടാവാം കുട്ടികളെപോലെ ഇവള് കൂടെ കൊണ്ടുനടക്കുന്നത്.