TopTop
Begin typing your search above and press return to search.

നിമിഷ സജയനെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡിന് അര്‍ഹയാക്കിയ 'ചോല'യുടെ ടീസര്‍ പുറത്ത്

നിമിഷ സജയനെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡിന് അര്‍ഹയാക്കിയ ചോലയുടെ ടീസര്‍ പുറത്ത്

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശോഭയില്‍ തിളങ്ങി നില്‍ക്കുകയാണ് നടി നിമിഷ സജയന്‍. നിമിഷയെ അവാര്‍ഡിന് അര്‍ഹയാക്കിയ ചിത്രങ്ങളിലൊന്നാണ് ചോല. ഏവരും കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു. നിമിഷയും ജോജു ജോര്‍ജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ പങ്കു വെക്കുന്നത്.



സനല്‍കുമാര്‍ ശശിധരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 2015-ലെ മികച്ച ചിത്രത്തിനും സൗണ്ട് റെക്കോര്‍ഡിസ്റ്റിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഒഴിവു ദിവസത്തെ കളിയാണ് സനല്‍ കുമാര്‍ ശശിധരന്റെ ആദ്യ ചിത്രം.

കെവി മണികണ്ഠന്‍, സനല്‍കുമാര്‍ എന്നിവരുടെ തിരക്കഥയില്‍ ഷാജി മാത്യു, അരുണ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജിത്ത് ആചാര്യയാണ് ചിത്രത്തിന്റെ ക്യാമറ.


Next Story

Related Stories