UPDATES

സോഷ്യൽ വയർ

കേരളത്തിൽ ബിജെപിക്ക് അഞ്ച് സീറ്റ്; ‘വെളിപ്പെടുത്തലമായി’ സോഷ്യൽ മീഡിയ

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾക്ക് ചില സീറ്റ് ലഭിക്കുമെന്നു തന്നെയാണ് ട്രോളർമാരുടെ പ്രതികരണം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ച് സീറ്റുകൾ ലഭിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തിൽ വിജയ സാധ്യകയുള്ള സീറ്റുകളെ കുറിച്ചായുരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ പരാമർശം. എന്നാൽ ഇതിന് സാധ്യതയില്ലെന്നാണ് സോഷ്യൽ മീഡിയുടെ പ്രതികരണം. എന്നാൽ‌ കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾക്ക് ചില സീറ്റ് ലഭിക്കുമെന്നു തന്നെയാണ് ട്രോളർമാരുടെ പ്രതികരണം.

എന്നാൽ, കേരളത്തിൽ അങ്ങിങ്ങുള്ള മണ്ഡലങ്ങളിൽ മൽസരിക്കന്ന സ്ഥാനാർത്ഥികൾക്ക് സ്വന്തം നാട്ടിലേക്കുള്ള ബസിലെ സീറ്റുകളാണ് ട്രോളർമാർ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ കുമ്മനത്തിന് പുലർച്ചെ അഞ്ചിനുള്ള വേണാടിന് കോട്ടയത്തേക്കൊരു സീറ്റും സുരേന്ദ്രന് പത്തനംതിട്ട സ്റ്റാന്റീന്ന് കോഴിക്കോട്ടേക്കുള്ള സൂപ്പർഫാസ്റ്റിന് ഒരു സീറ്റും സോഷ്യൽ മീഡിയ പ്രവചിക്കുന്നു.

തൃശ്ശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നെടുമ്പാശ്ശേരി റ്റു തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ ബിസിനസ് ക്ലാസിലൊരു സീറ്റ്. തുഷാർ വെള്ളാപ്പള്ളിയ്ക്ക് വയനാട് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിൽ ആലപ്പുഴയ്ക്ക് ഒരു വിൻഡോ സീറ്റ് (ചുരമിറങ്ങുമ്പൊ നല്ല കാറ്റ് കിട്ടും). കണ്ണന്താനാത്തിന് ജില്ല മാറിയില്ലെങ്കിൽ എറണാകുളത്തീന്ന് കോട്ടയം പാസഞ്ചറിൽ ഒരു സീറ്റ് (പാസഞ്ചറ് മതി തള്ളി തള്ളി ബുള്ളറ്റ് ട്രെയിനാക്കിക്കളയും). സോഷ്യൽ മീഡിയ പ്രവചിക്കന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍