സോഷ്യൽ വയർ

‘നൂറ് വര്‍ഷം കഴിഞ്ഞാലും ബി.ജെ.പി ഇവിടെ അധികാരത്തിലെത്തില്ല’: തനിക്കെതിരെ ബി ജെ പി സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

നിതാ മതിലിനെ തുഷാര്‍ വെള്ളാപ്പള്ളിയും പിന്തുണച്ചിട്ടുണ്ട്.

തനിക്കെതിരെ ബിജെപി പ്രവർത്തകർ സോഷ്യൽ മീഡിയയിലടക്കം വൻ ആക്രമണം നടത്തുന്നുവെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മറ്റ് പാർട്ടികളില്‍ നിന്നൊന്നും ഇത്തരം ആക്രമണം നേരിടേണ്ടിവന്നിട്ടില്ല. പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബിജെപിയിൽ നടക്കുന്നത്. ഈ പോക്കാണെങ്കിൽ നൂറ് വർഷം കഴിഞ്ഞാലും ബിജെപി ഇവിടെ അധികാരത്തിലെത്തില്ല. തന്റെ ഭാര്യയും, തുഷാറിന്റെ ഭാര്യയുമടക്കം വനിതാ മതിലിൽ പങ്കെടുക്കും. ബിജെപി നിലപാട് അല്ല ബിഡിജെഎസിനെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതെ സമയം വനിതാ മതിലിനെ തുഷാര്‍ വെള്ളാപ്പള്ളിയും പിന്തുണച്ചിട്ടുണ്ട്. വനിതാമതിലിനെ പിന്തുണക്കാനുള്ള എസ്.എന്‍.ഡി.പി തീരുമാനത്തോടൊപ്പമാണ് താന്‍ എന്ന് തുഷാര്‍ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതെന്നും അത് കൊണ്ട് നേതാക്കളുമായി കൂടിയാലോചനക്ക് സമയം കിട്ടിയില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തതിന് വിശദീകരണമായി പറഞ്ഞത്.

വനിത മതിലിന് ബദലായി ശബരിമല കര്‍മ്മസമിതി നടത്തിയ അയ്യപ്പജ്യോതി പരിപാടിക്ക് സംഘപരിവാര്‍ സംഘടനകളുടെയും എന്‍.ഡി.എ മുന്നണിയുടേയും പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരിന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയും പിന്തുണ പ്രഖ്യാപിച്ചതോടെ അയ്യപ്പജ്യോതിക്ക് പ്രാധാന്യം ഏറി. എന്നാല്‍ എന്‍.ഡി.എയുടെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതൃത്വം പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍