TopTop
Begin typing your search above and press return to search.

ഇത്തവണ ബജറ്റ് പ്രസംഗത്തിന്റെ കവര്‍ എന്തായിരിക്കണം? അന്വേഷണം അവസാനിച്ചത് പി എസ് ജലജയില്‍

ഇത്തവണ ബജറ്റ് പ്രസംഗത്തിന്റെ കവര്‍ എന്തായിരിക്കണം? അന്വേഷണം അവസാനിച്ചത് പി എസ് ജലജയില്‍
ധനമന്ത്രി ടി എം തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്റെ കവര്‍ ചിത്രം പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രം. ഈ ചിത്രം കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്നും സ്ത്രീകള്‍ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകള്‍ക്ക് നല്‍കുന്ന കവര്‍ ചിത്രങ്ങളായി നല്‍കേണ്ടതെന്ന് തീരുമാനിച്ചിരുന്നെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഗോഡ്‌ഫ്രേ ദാസ് ആണ് കവര്‍ ഡിസൈന്‍ ചെയ്തത്. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

ഇത്തവണ ബജറ്റ് പ്രസംഗത്തിന്റെ കവര്‍ എന്തായിരിക്കണം? അന്വേഷണം അവസാനിച്ചത് പി എസ് ജലജ വരച്ച അയ്യങ്കാളി, പഞ്ചമി ചിത്രത്തിലാണ്. ചിത്രം കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. നമ്മുടെ നവോത്ഥാനനായകരില്‍ പ്രമുഖ സ്ഥാനം അദ്ദേഹത്തിനുണ്ട്. മാത്രമല്ല, സ്ത്രീകള്‍ വരച്ച ചിത്രങ്ങളാകണം ബജറ്റ് രേഖകള്‍ക്കു നല്‍കുന്ന കവര്‍ ചിത്രങ്ങളായി നല്‍കേണ്ടത് എന്നും തീരുമാനിച്ചിരുന്നു. ഗോഡ്‌ഫ്രേ ദാസ് നന്നായി കവര്‍ ഡിസൈനും നിര്‍വഹിച്ചു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.


Next Story

Related Stories