മുറിവേറ്റ ജനതയ്ക്ക് ഐക്യദാർഢ്യം; ശ്രീലങ്കൻ പതാകയണിഞ്ഞ് ബുർജ് ഖലീഫ

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തില്‍ അനുശോചനം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും യുഎഇ. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടടമായ ദുബയ്യിലെ ബുര്‍ജ് ഖലീഫ കഴിഞ്ഞ ദിവസം രാത്രി സ്ഫോടന ഭീതിയിൽ കഴിയുന്ന ജനതയ്ക്ക് പിന്തുണയേകി കൊണ്ടു ശ്രീലങ്കന്‍ പതാക അണിഞ്ഞു.
ബുര്‍ജ് ഖലീഫയുടെ ഫേസ്ബുക്ക്,ട്വിറ്റര്‍ തുടങ്ങി ഔദ്യോഗിക പേജുകളിലൂടെയാണ് ശ്രീലങ്കന്‍ പതാകയണിഞ്ഞു നില്ക്കുന്ന ബുര്‍ജ് കലീഫയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 'സഹവര്‍ത്തിത്വവും സഹിഷ്ണുതയും കൊണ്ട് പടുത്തുയര്‍ത്തപ്പെടുന്ന ലോകത്തിന് വേണ്ടിയാണിത്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
എമിറേറ്റ്സ് പാലസ്, ശൈഖ് സായിദ് ബ്രിഡ്ജ്, അഡ്മോക് ബില്‍ഡിങ്, ക്യാപിറ്റല്‍ ഗേറ്റ് എന്നിവയുള്‍പ്പെടെയുള്ള യുഎഇയുടെ നിര്‍മ്മിതികളെല്ലാം ശ്രീലങ്കയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പതാകയണിഞ്ഞ് രംഗത്തെത്തിയിരുന്നു.
മൂന്ന് ക്രിസ്റ്റ്യന്‍ പള്ളികളിലും പഞ്ച നക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനത്തില്‍ 360ഓളം പേര് കൊല്ലപ്പെടുകയും 550ഓളം പേര്‍ക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം പിന്നീട് തീവ്രവാദ സംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു.
Read More : വയനാടും മലപ്പുറവും ഒഴികെ എല്ലാ സീറ്റും എല്‍ഡിഎഫ് ജയിക്കും: 2004 ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

برج خليفة يضيء تضامناً مع #سريلانكا. معاً نحو عالم يسوده السلام والتسامح#BurjKhalifa lights up in solidarity with #SriLanka. Here’s to a world built on tolerance and coexistence pic.twitter.com/3U39ztZd4H
— Burj Khalifa (@BurjKhalifa) April 25, 2019

Next Story