TopTop

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ? തമിഴിൽ നിന്നൊരു ഓഫർ; ഫോൺ നമ്പർ ഉൾപ്പെടെ പുറത്ത് വിട്ട് താരം

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ? തമിഴിൽ നിന്നൊരു ഓഫർ; ഫോൺ നമ്പർ ഉൾപ്പെടെ പുറത്ത് വിട്ട് താരം
സിനിമയിലെ കാസ്റ്റിങ്ങ് ക്രൗച്ചിനെ കുറിച്ച് നിരവധി പരാതികളാണ് അടുത്തിടെ ഉയർന്നത്. ഇത്തരത്തിൽ തനിക്ക് നേരിട്ട ഒരു അനുഭവം വിവരിക്കുകയാണ് പ്രശസ്ത നടി സജിതാ മഠത്തിൽ. ഒരു തമിഴ് സിനിമയുടെ സഹസംവിധായൻ തന്നെ വിളിച്ചതിനെ കുറിച്ചാണ് പോസ്റ്റ്. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിച്ച ഇയാൾ, പിന്നീട് അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ എന്ന് ആരാഞ്ഞെന്നാണ് വെളിപ്പുടുത്തൽ. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്നെ സമീപിച്ച തമിഴ് സഹസംവിധായകന്റെ പേരും ഫോൺ നമ്പറും ഉൾപ്പെടെ ആണ് പോസ്റ്റ്.

സജിതാ മഠത്തിലിന്റെ പോസ്റ്റിന്റെ പൂർണ രൂപം

തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !


Next Story

Related Stories