TopTop

വിവാഹം കഴിക്കാമെന്നു ചാര്‍മി; സമ്മതം പറഞ്ഞു തൃഷ

വിവാഹം കഴിക്കാമെന്നു ചാര്‍മി; സമ്മതം പറഞ്ഞു തൃഷ
36 ആം പിറന്നാള്‍ ആഘോഷിച്ച തെന്നിന്ത്യന്‍ അഭിനേത്രി തൃഷ കൃഷ്ണന് ആശംസകള്‍ ആര്‍പ്പിച്ച് സിനിമലോകത്തെ പ്രമുഖര്‍ എത്തിയപ്പോള്‍ ആ കൂട്ടത്തില്‍ വ്യത്യസ്തമായൊരു പിറന്നാള്‍ ആശംസയായിരുന്നു അഭിനേത്രി ചാര്‍മി കൗര്‍ നടത്തിയത്. ബേബി...ഇന്നും എന്നും ഞാന്‍ നിന്നെ പ്രണയിക്കുന്നു.എന്റെ വിവാഹാഭ്യര്‍ത്ഥന നീ സ്വീകരിക്കുന്നതും കാത്ത് മുട്ടുകുത്തി നില്‍ക്കുകയാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം. ഇപ്പോഴത് നിയമപരമായി അനുവദീനയവുമാണ്'. ഇതായിരുന്നു മേയ് മൂന്നിനു ചാര്‍മി ഇട്ട ട്വീറ്റ്.



പിറ്റേദിവസം എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം ചാര്‍മിക്കും തൃഷ മറുപടി നല്‍കി. നന്ദി, ഞാന്‍ എപ്പോഴെ സമ്മതം പറഞ്ഞിരിക്കുന്നു എന്നായിരുന്നു സിനിമലോകത്തെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ചാര്‍മിയോട് തൃഷയ്ക്ക് പറയാനുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയായില്‍ ചാര്‍മിയുടെ ട്വീറ്റും തൃഷയുടെ റീട്വീറ്റും ഇപ്പോള്‍ വയറല്‍ ആയിരിക്കുകയാണ്.


Next Story

Related Stories