Top

നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന് 'ഫെവറേറ്റ് ന്യൂഡീസ് ' അയച്ചുകൊടുത്ത് ചിന്മയി

നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന്
മീടുവിന് തുടക്കം കുറിച്ച ഗായിക ചിന്മയിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന് എട്ടിന്റെ പണികൊടുത്ത് ചിന്മയി. ഗാനരചയിതാവ് വൈരമുത്തു, നടന്‍ രാധാ രവി എന്നിവരെക്കുറിച്ച് ചിന്മയി മീടു തുറന്നെഴുത്ത് നടത്തിയിരുന്നു. അതിന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുന്ന സാഹചര്യമുണ്ടായിയിരുന്നു. എന്നാൽ തന്റെ നിലപാടുകളില്‍ നിന്ന് ചിന്മയി പിന്നോട്ട് പോവാൻ തയ്യാറായിരുന്നില്ല.

മീടുവിന്‌ശേഷം സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് അശ്ലീല കമന്റുകളും, മെസേജുകളും വരാറുണ്ടെന്ന് ചിന്മയി വെളിപ്പെടുത്തിയിരുന്നു. ഇതിന്‌ശേഷം കഴിഞ്ഞ ദിവസമാണ് ചിന്മയി തന്നോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട ആളുടെ മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

നഗ്നചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു യുവാവ് ചിന്മയിക്ക് മെസേജയച്ചിരുന്നു. ഇതിന് മറുപടിയായി 'മൈ ഫേവറേറ്റ് ന്യൂഡീസ് എന്ന് പറഞ്ഞ ന്യൂഡ് ലിപ്സ്റ്റിക്കുകളുടെ ഫോട്ടോയാണ് ചിന്മയി അയച്ച് നല്‍കിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ചിന്മയി മീടു എഴുതിയത്. സ്വിറ്റ്സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നും, താനും അമ്മയും നാട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ എല്ലാം അവസാനിച്ചെന്ന് കരുതിക്കോളു എന്നാണ് മറുപടി ലഭിച്ചതെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.

വൈരമുത്തുവിനെതിരെയുള്ള പരാതി ദേശീയ വനിതാ കമ്മീഷനിലടക്കം നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചിന്മയി പറയുന്നു. നടന്‍ രാധാ രവിക്കെതിരേയും ചിന്മയി രംഗത്ത് വന്നിരുന്നു. വെളിപ്പെടുത്തലുകല്‍ക്ക് പിന്നാലെ ഡബ്ബ് ചെയ്യുന്നതില്‍നിന്ന് ചിന്മയിയെ വിലക്കിയിരുന്നു.


Next Story

Related Stories