TopTop
Begin typing your search above and press return to search.

സഹതാരത്തിന്റെ തലയില്‍ പന്ത് അടിച്ച് റൊണാള്‍ഡോ; 'തലവേദനയ്ക്ക് നന്ദി'യുണ്ടെന്ന് ഖെദീര/ വീഡിയോ

സഹതാരത്തിന്റെ തലയില്‍ പന്ത് അടിച്ച് റൊണാള്‍ഡോ; തലവേദനയ്ക്ക് നന്ദിയുണ്ടെന്ന് ഖെദീര/ വീഡിയോ

സാസുളോഴ്‌ക്കെതിരായ ഇറ്റാലിയന്‍ ലീഗ് മത്സരത്തിനിടയ്ക്കാണ് റൊണാള്‍ഡോയുടെ പന്ത് സഹതാരത്തിന്റെ തലയില്‍ അടിയ്ക്കുന്നത്. സാമി ഖെദീരയുടെ തലയിലാണ് പന്ത് കൊണ്ടത്. അടി കൊണ്ട സഹതാരം ഉടന്‍ നിലത്ത് വീഴുകയും ചെയ്തു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ യുവന്റ്‌സ് 1-0 മുന്നിട്ട് നില്‍ക്കുമ്പോളായിരുന്നു സംഭവം. പെനാല്‍റ്റി ബോക്‌സിന് വെളിയില്‍ നിന്ന് സഹതാരം നല്‍കിയ പാസ് പിടിച്ചെടുത്ത് കളിക്കാന്‍ തുടങ്ങുമ്പോള്‍ റൊണാള്‍ഡോയുടെ കൈയ്യില്‍ പന്ത് മുട്ടിയതിനാല്‍ റഫറിനെ ഹാന്‍ഡ് ബോള്‍ വിളിച്ചു.

അതിനുശേഷം സര്‍വ്വ ശക്തിയുമെടുത്ത് പന്ത് അടിച്ചപ്പോല്‍ അബദ്ധത്തില്‍ പന്ത് തൊട്ടടുത്ത് നിന്ന സഹതാരത്തിന്റെ തലയില്‍ കൊള്ളുവായിരുന്നു. സംഭവത്തിന് അഞ്ച് മിനിട്ടുകള്‍ക്ക് ശേഷം ഖെദീരയെ പരിശീലകന്‍ മൈതാനത്ത് നിന്ന് വലിച്ചു.

മത്സരത്തിലെ ടീമിന്റെ വിജയത്തിന് ആശംസകളറിയിക്കുകയും ഇന്നത്തെ തലവേദനയ്ക്ക് റൊണാള്‍ഡോയോട് നന്ദിയുണ്ടെന്ന് അറിയിച്ചിട്ട ഖെദീരയുടെ ട്വിറ്റര്‍ പോസ്റ്റ് വൈറലാവുകയാണ്.

Next Story

Related Stories