സര്‍ക്കസ് പ്രകടത്തിനിടയില്‍ പാമ്പിനെ കഴുത്തില്‍ ചുറ്റിയ അഭ്യാസിയുടെ ദാരുണാന്ത്യം കണ്ടു ഞെട്ടിയിരിക്കുകയാണ് ലോകം. റഷ്യയിലെ ഡെയ്ജിസ്റ്റാനിലാണ് സംഭവം. സര്‍ക്കസിനിടയില്‍ പെരുമ്പാമ്പിനെ കഴുത്തിലൂടെ ചുറ്റി വരിഞ്ഞഉ പ്രകടനം കാഴ്ച്ച വെയ്ക്കുകയായിരുന്നു അഭ്യാസി.
എന്നാല്‍ പാമ്പ് ഇയാളുടെ കഴുത്തില്‍ വരിഞ്ഞു മുറുക്കി. പ്രകടനത്തിനിടയില്‍ പെട്ടെന്ന് തന്നെ ഇയാള്‍ കാണികളുടെ മുന്നിലേക്കു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. താഴെ വീണതിനു ശേഷം ഇയാള്‍ കൈ കൊണ്ടു ആഗ്യം കാണിച്ചിരുന്നു. എന്നാല്‍ കാണികള്‍ക്ക് എന്താണ് സംഭവിച്ചതെന്നു മനസ്സിലായിരുന്നില്ല.
പിന്നീട് ഇയാളുടെ കൈകാലുകളുടെ ചലനം നിന്നതോടെ സര്‍ക്കസിലെ മറ്റ് അംഗങ്ങള്‍ വന്ന് പാമ്പിനെ ഇയാളുടെ കഴുത്തില്‍ നിന്ന് എടുത്തുമാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നൂറോളം കാണികള്‍ക്കു മുന്നിലായിരുന്നു പ്രകടനം.
Read More : മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ്; എതിപ്പുയര്‍ത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ