UPDATES

സോഷ്യൽ വയർ

‘ഫുൾ ഏ പ്ലസ്സുകാർ ശരിയായ വഴിയിൽ; മാർക്ക് കുറഞ്ഞവർ പത്താംതരം ഒന്നിന്റെയും അവസാനമല്ലെന്ന് മനസ്സിലാക്കുക’: വിജയികളെ പ്രചോദിപ്പിച്ച് ഐഎഎസ്സുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘Full A+ കാരോടും ഉന്നത വിജയികളോടും ഒന്നും പറയാനില്ല. Because you are on the right track (Congratulations)’

ഇന്നലെയാണ് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലപ്രഖ്യാപനമുണ്ടായത്. പരീക്ഷയിൽ വിജയിച്ചവര്‍ക്ക് അഭിനന്ദനമര്‍പ്പിച്ചും തോറ്റവരെ ആശ്വസിപ്പിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. എന്നാല്‍ തോല്‍വിയില്‍ നിന്നും സിവില്‍ സര്‍വ്വീസ് നേട്ടത്തിലേക്കെത്തിയ വിജയത്തിന്റെ അനുഭവം പങ്കുവെച്ച് മലപ്പുറം സ്വദേശിയായ സിവില്‍ സര്‍വ്വീസ് ജേതാവ് മുഹമ്മദ് സജാദ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്. സിവില്‍ സര്‍വ്വീസ് 390-ാം റാങ്കിലേക്ക് എത്തിയതിനെ കുറിച്ച് സജാദ് പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

’74 ശതമാനമായിരുന്നു പത്തിലെ മാർക്ക് . അത്ര മോശം മാർക്കൊന്നുമായിരുന്നില്ല . എങ്കിലും ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു. ആ മാർക്ക് വെച്ച് മെറിറ്റിൽ എവിടെയും science കിട്ടില്ലായിരുന്നു. സയൻസ് കിട്ടാതെ ,5 വർഷം സ്വന്തം വീടു പോലെ കണ്ട മലപ്പുറം നവോദയയുടെ പടിയിറങ്ങുമ്പോൾ ആദ്യമായി വീട്ടിൽ നിന്ന് നവോദയയിൽ പോയതിനേക്കാൾ സങ്കടമുണ്ടായിരുന്നു. എങ്കിലും മെറിറ്റിൽ കിട്ടാത്ത science നു പകരം Humanities എടുത്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അന്നത്തെ നഷ്ടബോധമാണ്, വാശിയാണ്, പിന്നീട് സിവിൽ സർവ്വീസ് വിജയത്തിനടക്കം പ്രചോദനമായത്. എന്തേ ഹ്യുമാനിറ്റീസ് എടുത്തത് എന്നുള്ള പലരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നത്തെ 390 ആം റാങ്ക്. അതു കൊണ്ട് തോറ്റു പോയവരോട്, ഫുൾ A+ ഉം സയൻസും കിട്ടാത്തവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒന്നിന്റേയും അവസാനമല്ല. “Picture അഭീ ബീ ബാക്കീ ഹൈ”. 
Full A+ കാരോടും ഉന്നത വിജയികളോടും ഒന്നും പറയാനില്ല. Because you are on the right track (Congratulations)

N:B: +1 ന് ഏത് stream എടുക്കുന്നു എന്നുള്ളത് civil service exam ൽ ഒരു ഘടകം അല്ല’

Read More : ദേശീയ പാത: ശ്രീധരന്‍ പിള്ള സാഡിസ്റ്റെന്ന് പിണറായി വിജയന്‍, ‘കേരള വികസനത്തിന് ഒന്നും ചെയ്യാത്തവരാണ് ബിജെപി ‘

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍