TopTop
Begin typing your search above and press return to search.

'ഞങ്ങൾ ഇപ്പൊ ഹോമോസാപ്പിയൻസ് ആയി കഴിഞ്ഞു, താങ്കൾ ആ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെ എന്നറിഞ്ഞതിൽ പുച്ഛം തോന്നുന്നു'; സോഷ്യല്‍ മീഡിയയിൽ അവഹേളിച്ച് വ്യക്തിക്ക് മറുപടിയുമായി ശ്രീധന്യ

ഞങ്ങൾ ഇപ്പൊ ഹോമോസാപ്പിയൻസ് ആയി കഴിഞ്ഞു, താങ്കൾ ആ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെ എന്നറിഞ്ഞതിൽ പുച്ഛം തോന്നുന്നു; സോഷ്യല്‍ മീഡിയയിൽ അവഹേളിച്ച് വ്യക്തിക്ക് മറുപടിയുമായി ശ്രീധന്യ

സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് നേട്ടത്തിന് പിറകെ തന്നെ ഫേസ്ബുക്കിൽ അപമാനിച്ച വ്യക്തിക്ക് മറുപടിയുമായി ശ്രീധന്യ. കേരളത്തിന്റെ അഭിമാനമായ ആദിവാസി വിഭാഗക്കാരിയായ ശ്രീധന്യ തന്നെ സഹായിച്ചവർക്കും അഭിനന്ദിച്ചവർക്കും നന്ദി രേഖപ്പെടുത്തി ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പരിഹസിച്ച വ്യക്തിക്കെതിരെ രംഗത്തെത്തിയത്. അധിക്ഷേപിച്ചയാളുടെ പേര് പരാമർശിക്കാതെ ശ്രീധന്യ മറുപടി.

കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യൻ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പക്ഷെ അവിടെ നിന്ന് ഞങ്ങൾ ഇപ്പൊ ഹോമോസാപ്പിയൻസ് ആയി കഴിഞ്ഞു. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ താങ്കൾ ആ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് എന്നറിഞ്ഞതിൽ പുച്ഛം തോന്നുന്നു. ശ്രീധന്യ പറയുന്നു. ആദിവാസി കുരങ്ങ് എന്നായിരുന്നു ശ്രീധന്യക്കെതിരായ അധിക്ഷേപം.

അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അതറിയിക്കാതെ പഠനത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കാൻ ആവശ്യപ്പെട്ട വീട്ടുകാർ, അമ്മ, അച്ഛൻ, ചേച്ചി, അനിയൻ, കൂടാതെ മറ്റു ബന്ധുക്കൾ നാട്ടുകാർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായിരുന്നു പോസ്റ്റ്. ഇവർക്കെല്ലാം തന്റെ സ്നേഹം നൽകുന്നെന്ന് വ്യക്തമാക്കുന്ന ശ്രീധന്യ ആദിവാസികൾക്ക് എത്തിപ്പെടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നുവെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ശ്രീധന്യയുടെ പോസ്റ്റിന്റെ പൂർണരൂപം

A big thanks to every one....

നിങ്ങളുടെ സ്നേഹത്തിനു ഒരുപാടു നന്ദി..

I have acheived this after two years of sleepless nights, severe back pain, hard work and so on... Im deeply indebted to team ICSETS, FORTUNE, SHANKERS, they gave me constant moral support through out my journey...

ഒരുപാടു പേർ നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.ബഹുമാനപെട്ട ഗവർണ്ണർ, ശ്രീ. രാഹുൽ ഗാന്ധി, ശ്രീ. പ്രിയങ്ക ഗാന്ധി. കമൽഹാസൻ സർ,

ബഹുമാനപ്പെട്ട മുഖ്യ മന്ത്രി,sriw.A.K.ബാലൻ sir, ശ്രീ. Ramesh ചെന്നിത്തല, ശ്രീ. M. V. ജയരാജൻ സർ, ശ്രിമതി ടീച്ചർ, ഷൈലജ ടീച്ചർ, മുല്ലപ്പള്ളി രാമചന്ദ്രൻ sir, ഈ പേരുകൾ പറയാതെ വയ്യ... പറഞ്ഞ പേരുകളെക്കാൾ കൂടുതൽ പേർ അഭിനന്ദങ്ങൾ അറിയിച്ചിട്ടുണ്ട്. അവരെ ആരെയും മറന്നതല്ല. സ്ഥലപരിമിതി മൂലം ചരുക്കിയതാണ്. ക്ഷമിക്കണം. അവരുടെയെല്ലാം സ്ഥാനം എന്റെ ഹൃദയത്തിനുള്ളിലാണ്. എല്ലാരത്തിനുമുപരി ഇത്രയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അതറിയിക്കാതെ പഠനത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കാൻ അവശ്യ പെട്ട വീട്ടുകാർ. അമ്മ, അച്ഛൻ, ചേച്ചി, അനിയൻ, കൂടാതെ മറ്റു adutha ബന്ധുക്കൾ നാട്ടുകാർ എല്ലാവർക്കും സ്‌നേഹം..

Enik തെളിയിക്കണമായിരുന്നു ആദിവാസികൾക്ക് എത്തിപ്പെടാൻ കഴിയാത്തതായി ഒന്നുമില്ല എന്നു.. എനിക്ക് തെളിയിക്കണമായിരുന്നു നിങ്ങൾ സത്യമായ ലക്ഷ്യ മാണ് മുന്നോട്ടു വെക്കുന്നതെങ്കിൽ നിങ്ങളെ തടയാൻ ആർക്കും ആവില്ല എന്നു. എനിക്ക് തെളിയിക്കണമായിരുന്നു സിവിൽ സർവീസ് എല്ലാവിധത്തിലും സെക്യൂർഡ് ആയ ഒരു വ്യക്തിക്ക് മാത്രം പറ്റുന്നതല്ല എന്നു. അതെല്ലാം njan തെളിയിച്ചിരിക്കുന്നു... കൂടെ നടന്ന gayak, aswin, AAswin Padmakumar AAmith Narayanan മറ്റു അനേകം കൂട്ടുകാർ അവരെയും ഇവിടെ ഓർമ്മിക്കട്ടെ.

NB. എന്നെ ആദിവാസി കുരങ്ങു എന്നു വിശേഷിപ്പിച്ച വ്യക്തിയോട്... കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യൻ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. But അവിടെ നിന്ന് ഞങ്ങൾ ഇപ്പൊ homo sapiens ആയി കഴിഞ്ഞു. But unfortunately താങ്കൾ ആ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് എന്നറിഞ്ഞതിൽ feeling പുച്ഛം only...


Next Story

Related Stories