സോഷ്യൽ വയർ

ഓട്ടോപൈലറ്റ് മോഡിൽ ഓടുന്ന കാറിൽ ലൈംഗിക ബന്ധം; വിവാദത്തിൽ കുടുങ്ങി ടെസ്‍ല

പോൺ ഹബ്ബിൽ ടെയ്‌ലര്‍ ജാക്‌സണ്‍ തന്നെ അപ് ലോഡ് ചെയ്‍ത വീഡിയോയോ ശ്രദ്ധിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഓട്ടോമാറ്റിക്ക് സംവിധാനത്തിൽ സഞ്ചരിക്കുന്ന കാറിൽ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ച സംഭവം വൻ വിവാദത്തിൽ. പ്രമുഖ ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ടെസ്‍ലയുടെ മോഡല്‍ എക്സില്‍ വച്ചുള്ള ദൃശ്യങ്ങളാണ് വിവാദത്തിന് അടിസ്ഥാനം. പോണ്‍ താരം ടെയ്‍ലര്‍ ജാക്സണ്‍ വീഡിയോക്ക് പിന്നിൽ. പ്രമുഖ പോണ്‍ വെബ്‌സൈറ്റായ പോൺ ഹബ്ബിൽ ടെയ്‌ലര്‍ ജാക്‌സണ്‍ തന്നെ അപ് ലോഡ് ചെയ്‍ത വീഡിയോയോ ശ്രദ്ധിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നിരത്തിലൂടെ ഓട്ടോമാറ്റിക്ക് സംവിധാനത്തിൽ സഞ്ചരിക്കുന്ന ടെസ്‍ല കാറില്‍ കാമുകനൊപ്പം ചിത്രീകരിച്ചത് എന്ന് വ്യക്തമാക്കിയാണ്  ടെയ്‌ലര്‍ ജാക്‌സണ്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

പോൺ‌ ഹബ്ബിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉൾപ്പെടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതിനിടെ സംഭവത്തിൽ വിമർശനം വ്യാപകമായതിന് പിറകെ  ടെസ്‍ല ഉടമ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് പുറത്ത് വന്നത്  കൂടുതൽ വിവാദത്തിന് ഇടയാക്കി.  ഓട്ടോപൈലറ്റ് മോഡ് ഉപയോഗിക്കുന്നത് സങ്കല്‍പിച്ചതിനേക്കാള്‍ കൂടുതല്‍ ഉപകാര പ്രഥമാണെന്നായിരുന്നു എന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ടെസ്‍ല ഉടമയുടെ നിലപാട് നിരുത്തരവാദിത്വ പരമാണെന്നായിരുന്നു ഇതിനെതിരെ ഉയർന്ന പ്രധാന ആക്ഷേപം.

ഇതിനിടെ വീഡിയോ അപ് ലോഡ് ചെയ്‍ത പോണ്‍ സൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ടെസ്‍ല എന്ന വാക്കായിരുന്നു. ഈ റിപ്പോർട്ടുകൾക്ക് പിറകെ പുറത്ത് വന്ന ടെയ്‌ലര്‍ ജാക്‌സന്റെ ട്വീറ്റ് കൂടുതൽ വിവാദത്തിലേക്ക് നീക്കി. സെർച്ചിങ്ങിൽ ടെസ്‍ല കമ്പനിയെ ഒന്നാമതാക്കി എന്നായിരുന്നു ടെയ്‌ലര്‍ ജാക്‌സണിന്റെ ട്വീറ്റ്.

Also Read- ലൈംഗിക ബന്ധത്തില്‍ നിന്നും വിട്ടുനില്‍ക്കുക, ‘സെക്സ് സ്ട്രൈക്കി’ന് ആഹ്വാനവുമായി ഹോളിവുഡ് നടി

വീഡിയോ പുറത്ത് വന്നതിന് പിറകെ വീണ്ടും ഓട്ടോമാറ്റിക്ക് വാഹനങ്ങളുടെ അപകടത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായി. ടെസ്‍ലയുടെ ഓട്ടോപൈലറ്റ് മോഡും ഓട്ടോണമസ് വാഹനങ്ങളും ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ഭുരിഭാഗത്തിന്റെയും അഭിപ്രായം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത് ടെസ്‍ലയുടെ ഓട്ടോ പൈലറ്റ് മോഡ് കാരണം നിരവധി അപകടങ്ങള്‍ ഉണ്ടാക്കുന്നെന്ന് റിപ്പോർട്ടുകളുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 475 കിലോമീറ്റർ വരെ സഞ്ചരിക്കുാൻ കഴിയുന്ന കാറാണ് ടെസ്‌ല മോഡല്‍ എക്‌സ്. സുരക്ഷയില്‍ അമേരിക്കയില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ളതാണ് മോഡൽ എക്സ്. ഏകദേശം 2.9 സെക്കന്റുകൾ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ ഏകദേശം 2.9 സെക്കന്റുകൾ മാത്രം മതിയാവുന്ന കാറാണിത്. ഏകദേശം 50.62 ലക്ഷം രൂപ) ആണ് മോഡലിന്റെ അടിസ്ഥാന വില.

 

View this post on Instagram

 

Reporting you to Elon for not having two hands on the wheel with autopilot enabled. #phworthy

A post shared by Pornhub (@pornhub) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍