Top

നവോത്ഥാനം എന്ന ആശയത്തിനു കൂട്ടുനിന്ന ഭക്തര്‍ വഞ്ചന അനുഭവപ്പെട്ടപ്പോള്‍ എല്‍ഡിഎഫിനെ 'തേച്ചു': നവോത്ഥാന സമിതി ജോയിന്റ് കണ്‍വീനര്‍ സിപി സുഗതന്‍

നവോത്ഥാനം എന്ന ആശയത്തിനു കൂട്ടുനിന്ന ഭക്തര്‍ വഞ്ചന അനുഭവപ്പെട്ടപ്പോള്‍ എല്‍ഡിഎഫിനെ
നവോത്ഥാനം എന്ന നല്ല ആശയത്തിനു കൂട്ടുനിന്ന ഭക്തര്‍ക്ക് വഞ്ചന അനുഭവപ്പെട്ടപ്പോള്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ 'തേക്കാനും' ഭക്തര്‍ക്ക് അവകാശമുണ്ടായിരുന്നുവെന്നാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി പി സുഗതന്‍ പറഞ്ഞിരിക്കുന്നത്. കപട ഹിന്ദുത്വം കളിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കാന്‍ വേണ്ടി ഹിന്ദു പാര്‍ലമെന്റ് പത്തനംതിട്ട പോലുള്ള മണ്ഡലങ്ങളില്‍ ശക്തമായി പ്രവര്‍ത്തിച്ചുവെന്നും സുഗതന്‍ പറയുന്നു. അതേസമയം കപട ഹിന്ദുക്കളായ ബിജെപിക്കും ഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്ത സിപിഎമ്മിനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടി.

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത ഹിന്ദു പാര്‍ലമെന്റും സുഗതനും എന്നാല്‍ വനിതാ മതില്‍ സംഘടിപ്പിച്ച നവോത്ഥാന സമിതിയുടെ ജോയിന്റ് കണ്‍വീനര്‍ ആയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ശബരിമലയില്‍ തന്നെ മര്‍ദ്ദിച്ചവരില്‍ സി പി സുഗതനുമുണ്ടായിരുന്നെന്ന മാധ്യമപ്രവര്‍ത്തക സ്‌നേഹ കോശിയുടെ വെളിപ്പെടുത്തലും പുറത്തുവന്നതോടെ വിവാദം കടുത്തു. ഇതുകൂടാതെ ഹാദിയയ്‌ക്കെതിരെ സുഗതന്‍ മുമ്പ് പറഞ്ഞിട്ടുള്ള പ്രസ്താവനകളും ഈ സമയത്ത് ഉയര്‍ന്നുവന്നു.

'ഹാദിയയുടെ അച്ഛന്‍ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ' എന്നായിരുന്നു സുഗതന്‍ പറഞ്ഞത്. 'സ്വന്തം വീടിന് തീയിട്ട് വാടക വീട് തേടിയ ഒരു ഭ്രാന്തിയാണ് അഖില. മനോരോഗിയായ അവളെ മതഭ്രാന്തന്മാര്‍ തെരുവില്‍ ഭോഗിക്കട്ടെ'. എന്നും സുഗതന്‍ പറഞ്ഞു. 'ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാകേണ്ടത്', 'ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വം' എന്നിങ്ങനെയൊക്കെയായിരുന്നു സുഗതന്റെ പ്രസ്താവനകള്‍. സ്ത്രീവിരുദ്ധനും വര്‍ഗ്ഗീയവാദിയുമായ സുഗതനെ വനിതാ മതിലിന്റെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത് ആര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കാനാണെന്നാണ് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചത്.

ഇതേ സുഗതനാണ് ഇപ്പോള്‍ സംഘപരിവാറിന്റെ പരാജയത്തിന് പിന്നില്‍ തങ്ങളാണെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഒരു സംഘപരിവാറിതര ഹിന്ദു പ്രസ്ഥാനമായ തങ്ങളുടെ ഒരു പ്രഖ്യാപിത ലക്ഷ്യം സംഘപരിവാറിനെ ഈ തെരഞ്ഞെടുപ്പില്‍ തുരത്തുകയെന്നതായിരുന്നു. അതുലക്ഷ്യം കണ്ടു. അല്ലാതെ ഹിന്ദു പാര്‍ലമെന്റിലെ അംഗങ്ങള്‍ ആര്‍ക്കും വേണ്ടി വോട്ട് ചോദിക്കാനോ യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ വിജയിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും സുഗതന്‍ പറയുന്നു. സുഗതന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

"കേര ളത്തിലെ ഹിന്ദുക്കളുടെ മനശ്ശാസ്ത്രം മനസ്സിലാക്കാത്ത സംഘപരിവാറുകാര്‍ ഇന്ത്യയില്‍ എല്ലായിടത്തും ദേശീയതയുടെ കാറ്റടിച്ചിട്ടും ഇവിടെ പരാജയപ്പെട്ടതിനെപ്പറ്റി ഞാന്‍ പോസ്റ്റ് ഇട്ടതു നിങ്ങള് വായിച്ചു കാണുമല്ലോ. കേരത്തിലെ ഹിന്ദു സമുഹം നേരിടുന്ന പ്രശ്‌നങ്ങളിലോന്നു ഇടതുവലതു ന്യുനപക്ഷ പ്രീണനവും BJP യുടെ കപട ഹിന്ദു കാര്‍ഡു കളിയുമാണ്. കപട ഹിന്ദുക്കളായ BJP ക്കും ഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്ത CPM നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കനത്ത അടികിട്ടി. കപട ഹിന്ദുത്തം കളിക്കുന്ന BJP സ്ഥാനാര്‍ഥികള്‍ തോല്‍ക്കാന്‍ വേണ്ടി ഹിന്ദു PARLIAMENT പത്തനതിട്ട പോലുള്ള മണ്ഡലങ്ങളില്‍ ശക്തമായി പ്രവര്‍ത്തി ച്ചു എന്നതു ജനങ്ങള്‍ക്ക് അറിയാം. ഒരു സംഘപരിവാറിതര ഹിന്ദു പ്രസ്ഥാനമായ ഞങ്ങളുടെ ഒരു പ്രഖ്യാപിത ലക്ഷ്യം സംഘപരിവാറിനെ ഈ തിരഞ്ഞെടുപ്പില് തുരത്തുമെന്നായിരുന്നു. അതു ലക്ഷ്യം കണ്ടു. അല്ലാതെ ഹിന്ദു PARLIAMENT ലെ അംഗ സമുദായങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ആര്‍ക്കും വേണ്ടി വോട്ട് ചോദിക്കാനോ UDF നെയോ LDF നെയോ വിജയിപ്പിക്കാ നോ ശ്രമിച്ചില്ല. ആരുടേയും വിജയത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല. BJP യുടെ A CLASS കാരെ തോല്‍പ്പിക്കുന്നതില്‍ മാത്രമേ ഹിന്ദു PARLIAMENT നു പങ്കുള്ളു എന്നറിയിക്കുന്നു.>>>>>>>>>>>>> ഹിന്ദു PARLIAMENT ശബരി മല യുവതി പ്രവേശനത്തിന് എതിരായിരുന്നു എന്നു എല്ലാവര്‍ക്കും അറിയാം. തുലാമാസ പുജക്ക് ഞാനും പ്രയാറും, രാഹുലും. പ്രതീഷ് VISWANATHANന്റെയും നേതുര്‍ത്തതിലാണ് അന്നു ACTIVISTകളെ തടഞ്ഞത്. ആ സമയം സന്ഘപരിവാരുകാര്‍ നിലക്കലില്‍ POLICE നെ കല്ലെറിയുന്ന തിരക്കിലായിരുന്നു. സന്നിധാനത്ത് വന്നില്ല. ആവണി അവിട്ട പൂജ മുതലാണ് അവര്‍ എത്തിയത്. BJP യോ കോണ്‍ഗ്രെസ്സോ, cpm ഓ ശബരിമല വിഷയത്തില്‍ ഇടപെട്ടാല്‍ രാഷ്ട്രീയമില്ലാത്ത ഞങ്ങള്‍ (ഭക്തര്‍) പിന്മാറുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതാണു. അതുകൊണ്ടാണു ആവണി അവിട്ടത്തിനു സുരേന്ദ്രാദികള്‍ നാടകം കളിക്കാന്‍ അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ പിന്മാറിയത്. ശബരിമല വിഷയത്തില്‍ തുടക്കത്തില്‍ ഭക്തരുടെ വികാരം പ്രകടിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. അതുകൊണ്ടാണ് സന്നിധാനത്ത് സജീവമായിരുന്ന എന്നെയും വിശ്വകര്‍മ president ദേവദാസ് സാറിനെയും അറസ്റ്റ് ചെയ്യാതിരുന്നത്. ബാക്കിയുള്ളവര്‍ തുലമാസപുജക്ക് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് നവോഥാന സമിതി രൂപീകരണം, വനിതാ മതില്‍ ഇതൊക്കെ നടന്നു. ഹിന്ദു parliament ലുള്ള 94 അംഗ സമുദായങ്ങള്‍ അതില്‍ സഹകരിച്ചു. 7 സമുദായങ്ങള്‍ RSS രൂപീകരിച്ച കര്‍മ സമിതിക്കുവേണ്ടി പ്രവര്‍ത്തിച്ചു.>>>> നവോധാനവും, വനിതമതിലും ഒരു സര്‍ക്കാര്‍ പരിപാടി ആയതുകൊണ്ടാണ് ഹിന്ദു PARLIAMENT അതില്‍ സഹകരിച്ചത്. സഹകരിക്കുമ്പോഴും ഞാനും വെള്ളാപ്പള്ളി സാറും യുവതി പ്രവേശത്തിന് ഞങ്ങള്‍ എതിരാണ് എന്നാല്‍ സംഘപരിവാര്‍ സവര്‍ണ സമരത്തെ എതിര്‍ക്കാനും നവോഥാന മുല്ല്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് സഹകരിക്കുന്നതെന്നു അടിവരയിട്ടു പറഞ്ഞിരുന്നു. ഞങ്ങള്‍ ഇടതുപക്ഷമല്ലാത്ത ഭക്തരായ 25 ലക്ഷം സ്ത്രീകളെ അവരുടെ ആള്‍ക്കര്‍ക്കൊപ്പം എത്തിച്ചു മതിലു വിജയിപ്പിച്ചു. എന്നാല്‍ അന്നു തന്നെ 2 ACTIVIST കളെ മല കയറ്റി സര്‍ക്കാര് ഞങ്ങളെ ദുഖിപ്പിച്ചു. ഞാനും വെള്ളാപ്പള്ളിയും, പ്രീതി നടെശനുമൊക്കെ പരസ്യപ്രസ്ഥാവന ഇറക്കി ഈ വഞ്ചനയില്‍ ദുഃഖം പ്രകടിപ്പിച്ചിരുന്നു. ഇതുകൊണ്ടാണ് ഞങ്ങള്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടു നില്‍ക്കാഞ്ഞത്. അവര്‍ ജയിക്കുമെന്നുള്ള അമിത ആത്മവിശ്വാസം കൊണ്ടായിരിക്കും ഞങ്ങളെ പ്രചാരണത്തിനു വിളിച്ചുമില്ല. നവോദ്ധാനം എന്ന നല്ല ആശയത്തിനു കുട്ടുനിന്ന ഭക്തര്‍ക്ക് വഞ്ചന അനുഭവപ്പെട്ടപ്പോള് തിരഞ്ഞെടുപ്പില് അവരെ 'തേക്കാനും' ഭക്തര്‍ക്ക് അവകാശമുണ്ടായിരുന്നു. അതാണ് NSS നൊപ്പം നിന്നു തിരഞ്ഞെടുപ്പില്‍ കാണിച്ചത്.>>> ഹിന്ദു PARLIAMENT കോടതി വിധി വന്ന ശേഷം സാവകാശ ഹര്‍ജി കൊടുത്തു ഭക്തരുടെ വികാരം മാനിക്കാന്‍ സര്‍ക്കാരുമായി കുടിക്കാഴ്ച പല തവണ നടത്തി (തുലാമാസ പുജക്ക് മുന്‍പേ) . ഈ കത്തിന്റെ സുചനയില്‍ പറയുന്ന തിയ്യതികള്‍ എല്ലാം ഞങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നടത്തിയിരുന്നതാണ്. കത്തില്‍സുചിപ്പിച്ചപോലെ ടി ആവശ്യത്തിനു കോടിയേരിയും കണ്ടിരുന്നു. സംഘപരിവാറിനു നാടകം കളിക്കാനും ആക്രമ0 നടത്താനും അവസരമുണ്ടാക്കാതെ NSS നെക്കുടി വിശ്വാസത്തിലെടുത്ത് പ്രശ്‌നം തണുപ്പിക്കണമെന്നു അഭ്യര്‍ത്തിച്ചതാണ്> ഒന്നും ചെയ്തില്ല. അതിന്റെ ഫലമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അടിപതറിയത്. അന്ധവിശ്വസികളല്ലാത്ത, വിശ്വാസികളായ ഒരു ഹിന്ദു സമുഹത്തിനെ സംഘപരിവാറി ന്റെ പേരുപറഞ്ഞു വേദനിപ്പിച്ചത് അവര്‍ മനസ്സിലാക്കിയില്ല, പ്രത്തിയെഗിച്ചു നവോഥാന മതിലിനു രാത്രിയില്‍ ACTIVISTകളെ കയറ്റി എന്നെപ്പോലുള്ളവര്‍ക്ക് മുഖം നഷ്ടപ്പെടുത്തി. അതുപോലെ വ്യക്തിപരമായി ഞാനേറ്റവും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന, എന്റെ POSITIVE നിലപാടുകളില്‍ എന്നെ ഇഷ്ടപ്പെട്ടിരുന്ന NSS GS ന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ലാതായി.>>>> ഇതൊക്കെ കഴിഞ്ഞ കാര്യങ്ങള്: പക്ഷെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാത്രം വോട്ട് ചെയ്തതുകൊണ്ടാണ് തങ്ങള്‍ക്കു പരാജയം പറ്റിയത് ഹിന്ദു വിശ്വാസികള്‍ക്ക് എന്തു വില എവിടുത്തെ ഹിന്ദു, എതയ്യപ്പന്? എന്നൊക്കയുള്ള CPM വിലയിരുത്തല്‍ ശവത്തില്‍ കുത്തുന്നതിനു തുല്യമായിരിക്കും. ഭുരിപക്ഷംഹിന്ദുക്കളും വര്‍ഗീയത ഇല്ലാത്തവരും, മതേതര സങ്കല്പ്പമുള്ളവരും, അന്ധ വിസ്വസമില്ലാത്തവരും ആണെന്നു BJP യെ പരാജയപ്പെടുത്തിക്കൊണ്ടു തെളിയിച്ചല്ലോ. ഹിന്ദുക്കളെ മീശ നോവലെഴുതിയും, സുനില്‍ ഇളയിടം, കുരീപ്പുഴ ശ്രീകുമാര്‍, സാറജോസഫ്,ദീപ നിഷാന്ത്, സച്ചിദാനന്ദന്‍ ബീഫ്-FEST കാര്, ചുംബനക്കാര്, ആര്‍ത്തവ GATE കാര്‍..... തുടങ്ങിയ സാംസ്‌ക്കാരിക ഉടായിപ്പുകളെ ഉപയോഗിച്ചു നവോദ്ധാനത്തി ന്റെ പേരില്‍ അപമാനിക്കുന്ന നടപടിയു0 ഇടതുപക്ഷം അവസാനിപ്പിക്കണ0 എന്നഭ്യര്തിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില് നിന്നു എല്ലാ വിഭാഗത്തിനും ഓരോരോ പാഠങ്ങള്‍ പഠിക്കാനുണ്ട് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു."read more:പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളിലേക്കെത്തുമ്പോള്‍

Next Story

Related Stories