TopTop
Begin typing your search above and press return to search.

സുരേഷ് ഗോപിക്കെതിരെയുള്ള നടപടി; അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ബിജെപി പ്രവര്‍ത്തകരുടെ ശരണം വിളി

സുരേഷ് ഗോപിക്കെതിരെയുള്ള നടപടി; അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ബിജെപി പ്രവര്‍ത്തകരുടെ ശരണം വിളി
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയ ജില്ലാ കളക്ടര്‍ അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ശരണം വിളിച്ചു പ്രതിക്ഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്. സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു നിരവധി പേരാണ് എത്തുന്നത്.

കളക്ടറുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നു തുടങ്ങി ധാരാളം കമന്റുകളാണ് അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ എത്തിയത്. എന്നാല്‍ അനുപമയെ അനുകൂലിച്ചും നിരവധിപേര്‍ എത്തുന്നുണ്ട്.

ഈ വിഷയത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നും കളക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ടിക്കാറാം മീണ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം റോഡ് ഷോയ്ക്കിടെ അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് അഭ്യര്‍ത്ഥിചതാണ് ജില്ലാ കളക്ടര്‍ ചട്ട ലംഘനമായി കണക്കാക്കി നോട്ടീസ് അയച്ചത്. ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. അനുപമ പിണറായിക്ക് ദാസ്യ വേല ചെയ്യുകയാണ് എന്നാണ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചത്.



Read More : തൃശ്ശൂരില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറാക്കാറുള്ളത്, അനുപമ ക്രിസ്ത്യാനിയെങ്കില്‍ ഉടന്‍ മാറ്റണമെന്ന് ടിജി മോഹന്‍ദാസ്



"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories