TopTop
Begin typing your search above and press return to search.

ഹൈവേയില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടുന്ന കാര്‍ യാത്രികന്‍ / വീഡിയോ

ഹൈവേയില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടുന്ന കാര്‍ യാത്രികന്‍ / വീഡിയോ
കാനഡയിലെ ഒരു ഹൈവേയിലൂടെ പോകുമ്പോള്‍ തലനാഴിരയ്ക്കാണ് വിമാന അപകടത്തില്‍ നിന്നും കാര്‍ യാത്രികന്‍ രക്ഷപ്പെട്ടത്. ബട്ടന്‍വില്ല എയര്‍പോട്ടില്‍ നിന്നും പറന്ന ചെറു വിമാനമാണ് ഹൈവേയ്ക്ക് സമീപം തകര്‍ന്നു വീണത്. വിമാനത്തില്‍ പൈലറ്റും ഒരു പൈലറ്റ് വിദ്യാര്‍ത്ഥിയുമാണ് ഉണ്ടായിരുന്നത്.

ഹൈവേയിലൂടെ പൊയ്ക്കോണ്ടിരുന്ന വാഹനത്തിന്റെ മുമ്പിലേക്ക് വിമാനം നിയന്ത്രണം വിട്ട് വരികയായിരുന്നു. വിമാനത്തിന്റെ ചിറക് കാറിന്റെ ബോണറ്റില്‍ തട്ടും വിധം റോഡിലൂടെ ഉരസിയാണ് പോയത്. വിമാനം തകര്‍ന്നെങ്കിലും അപകടത്തില്‍ പൈലറ്റിനു ചെറിയ പരുക്കുകളേയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ ഡാഷ്ബോര്‍ഡിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണാം..







Next Story

Related Stories