Top

'വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ'? ദീപിക പദുക്കോണിനു നേരെ ഇൻസ്റ്റഗ്രാമിൽ സദാചാരവാദികളുടെ ആക്രമണം

തെന്നിന്ത്യൻ താരം സാമന്തക്ക് പിന്നാലെ ബോളിവുഡ് നടി ദീപിക പദുക്കോൺ വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ടിന് സദാചാരവാദികളുടെ ആക്രമണം. ഒരു സ്വകാര്യ മാസികയുടെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച് പോസ് ചെയ്ത നടിക്ക് സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്നത് കടുത്ത വിമർശനങ്ങളാണ്.

‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ? ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുത് ’ എന്നൊക്കെ തുടങ്ങി പതിവ് കമന്റുകളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച ചിത്രങ്ങൾക്കു താഴെ വന്നത്. ബിക്കിനി പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ചിത്രങ്ങൾ. ചിത്രങ്ങൾക്കു പോസ് ചെയ്ത ദീപികയെ അപൂർവം ചിലർ പിന്തുണയ്ക്കുകയും ചെയ്തു. വിമർശകരോട് ദീപിക ഇതു വരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തെന്നിന്ത്യൻ നടി സാമന്തയും സമാന രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു.

ബിക്കിനി ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അധിക്ഷേപം ചൊരിഞ്ഞ സൈബര്‍ സദാചാരവാദികള്‍ക്ക് പക്ഷെ സാമന്ത അക്കിനേനി ചുട്ട മറുപടി നൽകി. ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടി പങ്കുവെച്ചിരുന്നു.

ഉടന്‍ തന്നെ സദാചാരികളുടെ കൂട്ടായ ആക്രമണുണ്ടാകുകയായിരുന്നു. വിവാഹിതയായ സാമന്ത ബിക്കിനി പോലെ അശ്ലീല വസ്ത്രങ്ങള്‍ ധരിക്കരുതെന്നായിരുന്നു കൂടുതല്‍ പേരുടെയും ഉപദേശം. വസ്ത്രധാരണത്തിലൂടെ സാമന്ത അക്കിനേനി കുടുംബത്തിന് പേരുദോഷമുണ്ടാക്കിയെന്നും ചിലര്‍ ആരോപിച്ചു. ഇതിനെതിരെയാണ് സാമന്ത പ്രതികരിച്ചത്.

വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി എന്ന കുറിപ്പിനൊപ്പം നടുവിരൽ ചിത്രവും ചേർത്താണ് താരം പോസ്റ്റ് ചെയ്തത്.
















View this post on Instagram




















#GQ @gqindia


A post shared by Deepika Padukone (@deepikapadukone) on






https://www.azhimukham.com/trending-cinema-actress-samantha-against-online-moral-policing/

Next Story

Related Stories